ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

35

                            അനുപല്ലവി 

ഭോഷനെന്നോസഖി ആശയെ ന്നവതു? (ഭാസു)

            ചരണങ്ങൾ 

ഹാ! സഹിക്കാവല്ലെ ആ സുമസര താപം സാഹസമെന്തിനെൻ ഹംസസുഗാമിനി! (ഭാസു) എൻപ്രിയ യായിടിൽ സാധിക്കും സകലവും നിൻപ്രിയമെന്നതെൻ പൊൻ സഖി!നിരുപിയ്ക (ഭാസു) കല്യേ! നിൻ മാനസം കല്ലനോടുക്കുമേ വല്ലഭയായീടിൽ അല്ലൽനിണക്കില്ലെടോ! (ഭാസു)

 ഇനി അധികം പറവാനില്ല. നിന്റെ ഇപ്പോഴത്തെ അടിമസ്ഥിതിയേയും എന്റെ വാക്കനുസരിച്ചാൽ സിദ്ധിയ്ക്കാവുന്ന ഉന്നതപദവിയേയും ഒന്നാലോചിയ്ക്കുക.

സാര:_മഹാപ്രഭോ! രാജപത്നിയായിരിക്കുന്നവൾക്ക് ഉന്നതപ്രമോദകരങ്ങളായ ന്നവിധരസങ്ങളേയും അനുഭവിപ്പാൻ ഇടയുണ്ടെന്ന് എന്റെ കൌമാരംമുതൽക്കേ ഞാൻ അറിയുന്നു. മനുഷ്യജന്മത്തിൽ മനസ്സമാധാനം സിദ്ധിച്ചാൽ അദേഹത്തിന്നു സ്വർഗ്ഗം അതു തന്നെ. അതില്ലാഞ്ഞാൽ സകലം നിഷ്ഫലം. വ്സിഷ്ടത്തിൽ ഇങ്ങിനെ പറയുന്നു:_

                           "അന്തഃ ശീതളതായാം തു
                             ലബ്ധായാം ശീതളം ജഗൽ
                             അന്തസ്തുഷ്ണോപതപൂനാം
                             ദാവദാഹ മയം ജഗൽ"

(അർത്ഥം) മനസ്സിന്നു കളുർമ്മയുള്ളവന്നു ലോകം മുഴുവനും കളുർത്തിരിയ്ക്കും. മനസ്സിൽ ആശകൊണ്ടു തപിച്ചിരിയ്ക്കുന്നവർക്കു ലോകം മുഴവനും സന്താപകരമായിരിയ്ക്കും. അതിനാൽ രാജനീതി കാണിച്ചാലും.

           ഗീതം ൩0-ഹരിക്കാംബോധി_ആദിതാളം.
                            പല്ലവി                                                                                                                                                                                                                   മന്നരിൽ മകുടമണേ! ദുർന്നയമടക്കുംറൃപ!
                         അനുപല്ലവി

തന്വിയെ യയച്ചീടുനീ കുന്നേടശാ! നമസ്കാരം

ഭൂപതേ! ഭൂപതേ! ഭൂപതേ! ഭൂപതേ! (മന്നരിൽ)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/38&oldid=169948" എന്ന താളിൽനിന്ന് ശേഖരിച്ചത്