ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

36

                  ചരണങ്ങൾ
    എന്മനം വരിച്ചിട്ടുള്ള നന്മയേറും പ്രാണനാഥൻ
    തന്മുഖ കമല മിന്നെൻ കൺമുനയിൽ ചേർത്തിടുവാൻ
    സാധുവേ! സാധുവേ! സാധുവേയയച്ചീടുനീ               (മന്നരിൽ)
     ഇന്നു ജീവനുള്ളകാലം അന്യനെഗ്രഹിയ്കെന്നതു          
     വന്നിടുന്നതല്ല നൂനം നിർണ്ണയമീ വാക്യം ഭുപ!
     പാഹിമാം, പാഹിമാ, കന്നടേശാ! പാഹിമാം.            (മന്നരിൽ)

കഃ രാഃ_നീ ഇപ്പോൾ എന്റെ ഒരു പ്രജയാണ്. നിന്റെ ധർമ്മം എന്നോടു കാണിയ്ക്കാത്ത പക്ഷം രാജദ്രോഹകുറ്റത്തിന്നു നീ ഘോരശിഷ അനുഭവിയ്ക്കേണ്ടിവരും. അതിലും ഭംഗി നീ എന്നോടുകൂടി ചേരുന്നതാണ്. സാരഃ_ഗീതം ൩൧. ഹിന്തുസ്ഥാനി ചെഞ്ചുരുട്ടി കം.

                                      പല്ലവി
     വിശ്വനാഥ! നിൻകരുണ ലേശമില്ലാത്തെന്തുദേവാ!
                                    അനുപല്ലവി  
     സന്താപത്താൽ വെന്തിടുന്നു അന്തരംഗം ദീനബന്ധോ!
     സ്വന്തനാടും വിട്ടഹോ! ഞാൻ എന്തു ചെയ് വൂ; ഭപനോടു     (വി)
                                      ചരണങ്ങൾ
     പ്രാണനാഥാ! ഭുവനദാസാ! കൈ വെടിഞ്ഞോ സാധുവേ നീ
     കേണുകൊണ്ടു വാണിടുന്നു ക്ഷീണയായെൻ വിധിമതമോ         (വി)
     സുന്ദരാംഗ! എന്നു കാണും ചന്ദ്രസമം നിൻമുഖത്തെ
     ഖിന്നയായിട്ടിന്നിയെത്ര മന്നിൽ ഞാൻ നടന്നിടേണ്ടു            (വി)

കഃ രാഃ_ബാലേ! സന്താപത്തിന്നു കാരണമെന്നും ഇല്ലല്ലോ.

             ഗീതം ൩൧. കരഹരപ്രയ. ആദിതാളം.
                                      പല്ലവി
      എടോ സുമുഖി! കടുവിരഹാൽ ഉടലുരുകി തൊടുമുടനെ 

സാരഃ_ അരുതെ ; ചതിയരുതേ തവ ചരിതം ബഹു ദുരിതം-

                                      അനുപല്ലവി.

ക-രാഃ_ദുരിതം സുമശിനാൽ വരും തരുണീമണേ വിരവിൽ

        കന്ദകുസുമാസ്രുനെന്നെ വന്നുകൊന്നീടുന്ന 

മുന്നെ വന്നുന്നിന്നധരം തന്നീടുമേ ഇന്നു തന്നെ. എടോ)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/39&oldid=169949" എന്ന താളിൽനിന്ന് ശേഖരിച്ചത്