ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സാരഞ്ജിനീപരിണയം.

                       ________________________
                                  ഒന്നാം ഖണ്ഡം.
                                                   
                                        നന്ദി.
                                                                
                 ഏവൻദ്രൌപദിതന്നെനൂറ്റുവർബലാൽ വസ്ത്രംപിരിയ്ക്കും വിധൊ
                 നീവിമോചനമാനഹാനിയണയാരുഞ്ചാതെരക്ഷിച്ചു
                 സേവിപ്പോരുടെസർവ്വസങ്കടമുടൻതീർക്കുന്നൊരാസ്വാമിയെൻ-
                  ദേവൻനിങ്ങളിലൊക്കയുംകരുണയെച്ചെയ്യട്ടെഎല്ലായ്പൊഴും. 
                                               ::::::::::::::::::::::
                                      അങ്കം 1.
                                        -------
                                     രംഗം ൧. അനന്തശയനരാജാവിന്റെ അരമനം.
                              പട്ടാളക്കാരൻ - ( പാറാവു കൊടുക്കുന്നു. )
                                         ( കർട്ടൻ പൊന്തുന്നു.)
                                   ഗീതം ൧. ബിഹാക് – ആദിതാളം.
                                                 പല്ലവി.                         
                       ജഗദീശാ: നിൻപദം സന്തതം ദാസൻ കൂപ്പുന്നേൻ.
                                        അനുപല്ലവി.
                      അനന്ത ശയന രാജനുടയ കരുണയാലവം 
                                അനു ദിനം ക്ഷേമമായ് ജനം വാസം ചെയ്യുന്നു.                 ( ജഗ )
                                            ചരണം.
                               അധിക മധികം തേജസ്സോടിനി മേലും ഭൂമിയിൽ 
                               ആധിയേതും ബാധിയാ തീശാ! കാത്തു പോരുവാൻ,         ( ജഗ )
              ബ്രാഹ്മണൻ - (പ്രവേശിയ്ക്കുന്നു.)
              പട്ടാ:-   ആരാണത്? നില്ലവിടെ. 
              ബ്രാഹ്മ:-  'നില്ല് ' എന്ന് ഏകവചന പ്രയോഗമോ നമ്മുടെ

നേരെ?










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/4&oldid=169950" എന്ന താളിൽനിന്ന് ശേഖരിച്ചത്