ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

37

                                                                                   ചരണങ്ങൾ    
            സാര: -ഇതു ചിതമോ ക്ഷിതിപതിയോ! തവമതിയെന്തിതി കഠിനം 
                      ധർമ്മാശാസ്ത്രമെന്നതോരു നെമ്മണിധരിക്കാ
                       തുണ്മന്യേ ഇന്നീവിദം ചൊല്ലവതു നന്നൊ നൃപ!
        ക-രാഃ-      നൃപതനയേ! ഇതുസമയം തവകനിവേകിടു മിവനായി 
                        നിന്നുടയ ദുന്നയമി ന്നെന്നോൊടൊട്ടും കുടാ
                     ഇന്നിനിമിഷം നിന്നധാരം ഒന്നുപാനംചെയ്തിടും ഞാൻ .
                                             (പിടിപ്പാൻ  ശ്രമിയ്ക്കുന്നു)
      സാരഃ- ഹാ ദ്രൗപദിയെ കാത്ത പരാമാത്മാവേ! (ഓടി   മോഹിച്ചു വീഴുന്നു)
      ക-രഃ-(അന്ധാളിച്ചു) ഹാ ഇങ്ങിനേയൊ ഭവിച്ചതു! സേവക!
       സേവഃ-(പ്രവേശിച്ചു)സ്വമിൻ.
      ക-രാഃ-മന്ത്രിയെ ക്ഷണം കുട്ടക്കൊണ്ടു വരു.
       സേവഃ-സ്വാമിൻ! (പോകുന്നു.)
    കാ-രഃ -ഇനി ഇവളെ എന്തു ചെയ്യട്ടെ(തൊട്ടുകൊണ്ടു) ഹേ!
       സുന്ദരീ! സുന്ദരീ! ബോധം ലേശം ഇല്ല.(പോയിരിക്കുന്നു)
   മന്ത്രിഃ- (പ്രവേശിച്ചു)ജയ, ജയ, കല്പിച്ചയച്ചത് എന്തിന്നോ?

ക-രാഃ -ഇതാ നോക്കു. ഈ ദുഷ്ട നമ്മുടെ പത്നിയായിരിയ്ക്കില്ലന്നു ഖണ്ഡച്ചു പറയുന്നു.ഇവളെ വെട്ടികൊല്ലണമെന്നുതോന്നി; എങ്കിലും, ഉവ്വശി, മേനക, രംഭാദികളെ തോല്പിയ്ക്കുന്നതായ ഇവളുടെ അഴക് എന്നെ ഇവൾക്കു ദാസനാക്കി തീർത്തിരിക്കുന്നു. കുറേക്കാലം ചെന്നാലെങ്കിലും ഇവളുടെ മനസ്സുഭേദപ്പെടുമായിരിയ്ക്കാം.അതുകൊണ്ട കുടശാദ്രിയിലുള്ള നമ്മുടെ കാരഗ്രഹത്തിൽ ഇവളെ ഏകാകിനിയായി ഇടട്ടെ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/40&oldid=169951" എന്ന താളിൽനിന്ന് ശേഖരിച്ചത്