ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

38 മന്ത്രിഃ-ഇവളെ കുടശാദ്രിജേലിൽ ഏകാകിനിയായി വെപ്പാൻ ഏല്പിച്ചു കൊടുക്കുക. (പോകുന്നു) സാരഃ-ഹാ കഷ്ടം! അനന്തശയനമഹാരാജാധിരാജനായിരുന്ന എന്റെ പിതാവെ! നീയും എന്നെ വെടിഞ്ഞോ! പ്രിയമാതാവേ! നിനക്കും എന്നെ കാണേണ്ടയോ! പ്രാണനാഥാ!നീ എവിടെ !

                  ഗീതം ൩൩.ശകന-ചായ്പ്.
                         പല്ലവി

പരനെ നിൻകരുണയീ തരുണിക്കിതു വിധമോ മരണമിതാ വരുന്നു (പരനെ)

                         അനുപല്ലവി

കരുണാവാരിധിയെന്നു പരമ പൂരുഷം നിന്നെ സ്മരണം ചെയൂതിനിന്നിത്തരമോ ഭവിച്ചിടുന്നു. (പരനെ)

                        ചരണങ്ങൾ. 

ചെറുതോരു പഴപോല്ലും കരുണാകരനെ നിന്നിൽ മരുദിനം പോലുമെന്ന റിവിൽ ചെയ്തുതില്ലീശാ! (പരനെ) അബലയാ മെന്നെയീ ചപലനാം നരവരൻ കൃപയില്ലാതടവിയിൽ സപദിവിടുന്നു ദേവാ! (പരനെ) സേവഃ-മതിമതി. ബാക്കി ജേലിൽ നിന്നാവാം.നടക്കു നടക്കു. സാരഃ-നാഥാ!നഥ! സേവഃ-മിണ്ടരുതു് മിണ്ടരുതു്. നട നട. (കൊണ്ടുപോകുന്നു)

=====================
                     അങ്കം 2. രംഗം 6.   
            കൊങ്കണ രാജഗാനിയ്ക്കടുത്ത നിരത്തു

(അനന്തശയന.രാജാവും രാജ്ഞിയും മന്ത്രിയും പ്രവേശിയ്ക്കുന്നു)

അ-രാഃ-കന്നടസൈന്യങ്ങളുടെ വായിൽപെടാതെ നടന്നു നടന്നു നമ്മുടെ ഉററബന്ധുവായ കൊങ്കണേശപുരിയ്ക്കടുത്തു.ഇതു ദൈവവിലാസം തന്നെ. സേനാധിപതിയും ആചാർയ്യനും നമുക്കു മുമ്പായി പോയതിനാൽ ബന്ധുഗൃഹത്തിൽ എത്തിയിരിയ്ക്കാം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/41&oldid=169952" എന്ന താളിൽനിന്ന് ശേഖരിച്ചത്