ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

39

                               ഗീതം ൩ർ.മുഖാരി-ആദിതാളം
                                         പല്ലവി.

എന്നരുമെ പെണ്മണി പാദനടയാൽ

                                      അനുപല്ലവി.

അതിപരിതാപ മാണ്ടീടുന്നല്ലി (എന്നരുമെ)

                                 ചരണങ്ങൾ.

അതിനാലറികടോ ദുരിതസന്തോഷം വിധിമതമാണി ഭുവനവാസികൾക്കു. (എന്നരുമെ) സുഖമസുഖ മെന്നീ രണ്ടിന്നും വിദ്വാനകതാരിലില്ലവികാരം. (എന്നരുമെ)

         ഗീതം ൩൫. കാമോദരി-ഏകതാളം
                   .പല്ലവി

രാജ്ഞിഃ-നിന്തിരുവടിതൻ സന്തതിസംസർഗ്ഗാൽ

                  അനുപല്ലവി.
 അന്ധതകളെന്നിൾ അങ്കരിപ്പതില്ല                                              (നിന്തിരു)
                  ചരണങ്ങൾ.
മോടിയോടു കൂടു മിപ്രപഞ്ചമിന്നു
കേടകന്നു പാർത്താൽ നാടക ശാല താൻ                                     (നിന്തിരു)
താങ്ങൾ തങ്ങൾ ജോലിമന്നവാ! കഴിഞ്ഞാൽ
മന്നിടം വടുന്നു ഭംഗമെന്ന്യേ നാഥാ!                                               (നിന്തിരു)

രാജ്ഞിഃ-പകലുണ്ടെങ്കിൽ രാത്രിയും ഉണ്ടാകും. അതുപ്രകാരം ഒന്നിന്നൊന്നു വിപരീതമായി സകലത്തിലും നാം കാണുന്നു.ഇവ മനുഷ്യർക്കു ദിനം അനുഭവമാണങ്കിലും ആലോചന ഇല്ലാതെ അന്ധാളിയ്ക്കുന്നു. അ-രാഃ-നാം കൊങ്കണ രാജ്യത്ത് എത്താറായി. ഈ കുന്നിൽനിന്ന് അരമന താഴികക്കുടങ്ങൾ കാണപ്പെടുന്നു. ചുററും വിശേഷമായ പൂങ്കാവനങ്ങളും ഉണ്ടു്. ഉന്നതദാരുക്കളിൽ നിന്ന് അതാ മയൂരം, കോകിലം മുതലായ പക്ഷികൾ പാടികളിയ്ക്കുന്നു. പൂങ്കാവനത്തിന്നടുത്തുള്ള വാപികളിൽ സൂർയ്യരശ്മി പതിയുകയാൽ അതിലെ നിർമ്മലജലം ഉരുകി നില്ക്കുന്ന പെള്ളിപോലെ ധാവള്യമായി കാണുന്നു.

അ-രാ-ഇവ മനസ്സിനെ എത്ര ഉല്ലസിപ്പിയ്ക്കുന്നു!പുത്രിമാർ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/42&oldid=169953" എന്ന താളിൽനിന്ന് ശേഖരിച്ചത്