ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

40


കൂടി ഉണ്ടായിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു. ഹാ! കഷ്ടം!

                              ഗീതം ൩൬​. യതുകുലം കാമോതരി-----തൃപട-
                                                       പല്ലവി.
                 രാജ്ഞിഃ__വേദകാമ്പേ! ഇമ്പമോടി ദമ്പതി മാരുടയോടൽ 
                             സാദരം തീർത്തുനീ രക്ഷ ചെയ്.
                                                   അനുപല്ലവി.
                  ഇന്നുവരെ ചെയ്തില്ലെ ഒന്നുപോലും ദുഷ്കർമ്മങ്ങൾ
                   മനസാ വാചാ കർമ്മണാ.                                (വേദ)
                                                    ചരണം.
                   പ്രീതിയുള്ള പുത്രിമാരെ കന്നടൻ മതിയിനിന്നു
                   കാത്തുകൊൾ, നാഥാ! കാത്തുകൊൾ.                      (വേദ)
              അ_രാഃ___ഹാ പ്രാണനായികേ! തത്വമെല്ലാം പോയോ? നമ്മു
                   ടെ പദവിയ്ക്കു് ഇതു പോരായ്മയാണു്.
              മന്ത്രി;__ഹേ സ്വാമി! പന്തി സമേതം അല്പനാൾ ഈ കൊങ്ക
                    ണ രാജധാനിയിൽ വസിയ്ക്കുവീൻ. കന്നടരാജാവിനെ അപ
                    ജയപ്പെടുത്തുവാൻ ഞാൻ പ്രയാസം കണ്ടിട്ടില്ല.
              അ_രാ:__അപ്രകാരമാവാം.
                        ഗീതം ൩൭. ഭൈരവീ--ആമിതാളം.
                                    പല്ലവി.
            സങ്കടം തീർത്തീടും ശങ്കരൻ ദുമലിൽ
                           അനുപല്ലവി.
           മംഗളമേകിടും മന്ത്രീന്ത്രാ! മേലിൽ
                            ചരണങ്ങൾ.
           ദുഖസുഖങ്ങൾ തൻ സംഭവം പാർത്താൽ
           ഒക്കും പകൽ രാവീ രണ്ടിന്
           വേണ്ടും യത്നം തഥാ ചെയ്തെന്നാൽ
           ഇണ്ടലകന്നു പോം പണ്ടേ പോൽ വാഴാം.
                     എന്നാൽ നാം പിരിയുക.
         മന്ത്രി___സ്വാമിൻ! (നംസ്കരിച്ചുകൊണ്ടു പോകുന്നു)

(രാജാവും രാജ്ജിയും പോകുന്നു.)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/43&oldid=169954" എന്ന താളിൽനിന്ന് ശേഖരിച്ചത്