ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അങ്കം. 3. രംഗം. 1. 41

                                                           അനന്തശയനം അരമനയ്ക്കടുത്ത ഒരു തെരുവ്. 
                                       ശേട്ടു:----(പ്രവേശിയ്ക്കുന്നു)
                                                              ഗീതം ൩൮. കമാശി-----ആദിതാളം.
                                                                             തുക്ക്ട.
                               വനജാക്ഷിമാർ മുടി മണിരന്തകാന്തി തൻ
                       ശുഭകൃത്യമോർക്കുമ്പോൾ വെന്തിടുന്നു ഹന്തമൽ ദേഹം 
                   സന്നതാംഗി! നിവിരഹാൽ വന്നുപോം മരണമിന്നേൻ.
                  തേനോലും മൊഴി രത്ന കാന്തി! നീ
                    വന്നിടുന്ന തെന്നുമെൽ സവിധെ.                               (വനജാക്ഷി)
                       പ്രിയ രത്നകാന്തിയെ കാണേണ്ടതിന്ന് അലഞ്ഞലഞ്ഞു
                         വലഞ്ഞ് ഇവിടെ എത്തി. ദേഹോപഗൃദ്രവം തട്ടാതെയിരിപ്പാൻ 
                      അവൾ കടന്ന ഉപരാജാവ് ഇരിയ്കുന്ന അനന്തശയന അരമന
                       കാർയ്യപിചാരണ സഭയിൽ  ആയിരിയ്ക്കും. രത്ന കച്ചവടക്കാരന്റെ 
                നിലയിൽ അരമനയ്ക്കകത്തു കടക്ക തന്നെ. തരമുണ്ടെങ്കിൽ അ
                   വളെ, കൂടാതെതന്നെ കൊണ്ടുവരണം. അതല്ലെങ്കിൽ ഒളിച്ചു
                    പോരാൻ ചട്ടം ചെയ്യാം.
                                               രത്നകാന്തി ഇരിയ്ക്കുന്നു.
                                          (പിന്നിൽ കർട്ടൺ പൊന്തുന്നു)
                     ശേട്ടു:----- ഒരു സ്ത്രീയെ ഇതാ പുറത്തു കാണുന്നു. 'രത്നം' എന്റെ 
                   വിചാരത്തോടുകൂടി നിലയ്ക്കുമോ.

               രത്നകാന്തി:----(ആത്മഗതം)ഒരു വനിതാ ഭണ്ഡവുനായി വരുന്നു
              കച്ചവടക്കാരനാണെന്നു തോന്ന്നു. എന്തും വാങ്ങാം. പണം
                  ഇവിടെ അനവധി കിടപ്പുണ്ടു്.      
                 ശേട്ടു:--- (സന്തോഷത്തോടെ) ഹാ! രത്നകാന്തി തന്നെ.
              രത്ന:---(ആത്മ ഗതം) ഓ ഹോ! കോമളരാജനാണല്ലൊ ഇത്.
                    എളുപ്പത്തിൽ എന്നെ കൊണ്ടു പൊയ്ക്കളയാം എന്നുവെച്ചു
              വിട്വാൻ പുറപ്പെട്ടതായിരിയ്ക്കാം. ഇത് എന്നോടു പറ്റില്ല.
              ഇദ്ദേഹത്തെ മനസ്സിലാവാത്ത നില ലടിച്ചു വിട്ടയയ്ക്കുക തന്നെ.

ശേട്ട:--- (നെഠുവീർപ്പിട്ടുകൊണ്ട് അടുത്തു ചെല്ലുന്നു.)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/44&oldid=169955" എന്ന താളിൽനിന്ന് ശേഖരിച്ചത്