ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

42


                                                                            രത്ന:_(ഗൌരവത്തോടെ) എന്താണ് ഭാണ്ഡത്തിൽ ? 
                                                                            ശേട്ടു:_ (തിരിഞ്ഞും മറിഞ്ഞും നോക്കി ‌‌‌ഭാണ്ഡമഴിച്ചു നിലത്തി വെച്ചുകൊണ്ട്) എന്താ 'രത്നം' മനസ്സിലായില്ലേ? 
                                                                            രത്ന:_ ഓ ഹോ രത്നം വില്പാനുണ്ടോ ? കാണിയ്ക്കു .
                                                                            ശേട്ടു:_(രത്നങ്ങൾ എടുത്തു വെയ്ക്കുന്നു) അതെല്ലാ 'മുത്തെ' അറിഞ്ഞില്ലെന്നുണ്ടോ?
                                                                            രത്ന:_ മുത്തു നോക്കിയാലല്ലാതെ അറിയുമോ?
                                                                            ശേട്ടു:_വൈരം !എന്താണ്?
                                                                            രത്നം:_നല്ല വൈരമാണെങ്കിൽ എടുക്കു. 
                                                                            ശേട്ടു:_എന്താ 'മാണിക്യം' 
                                                                            രത്നം:_മാണിക്യവും ഉണ്ടോ? ശരിയായ മാണിക്യം ഉപയോഗിയ്ക്കുന്നതിൽ നാഗകോപമുണ്ടാകും ;അതിനാൽ അതു വേണ്ടാ.
                                                                            ശേട്ടു:_(ആത്മഗതം) ഇവൾക്ക്  എന്നെ മനസ്സിലായതേയില്ല ഹാ കഷ്ടം! മുമ്പു പറഞ്ഞതെല്ലാം എവിടെ?'സ്ത്രീണാഞ്ചചിത്തം '(പ്രകാശം) പാരാണനാഥേ! നേരംപോക്കു പറകൊല്ല. ഒളിച്ചുപോകാ൯ നല്ല തരമാണിതു്.
                                                                            രത്ന:_ഒളിച്ച് പോവാനോ? ഞാനോ? ശോട്ടുവിന്റെകൂടെയോ?
                                                                            ശേട്ടു :_(പരിഭ്രമിച്ചു വ്യസനത്തോടെ) അല്ല . അല്ല അമൃതെ! ഞാ! ഞാ൯ നിന്റെ കോമളരാജ൯ .
                                                                            രത്ന :_അസബന്ധം പറയരുതു്. പോ പുറത്ത്. ആരവിടെ ?
                                                                            ശേട്ടു:_ത ത തങ്കമേ! അ അ അമാന്തിയ്ക്കരുതേ. ര ര രക്ഷിക്കണേ. (നമസയ്ക്കുന്നു)
                                                                            രത്ന:_ (രത്നങ്ങൾ കൈവശപ്പെടുത്തുന്നു) വേഗം പൊയ്ക്കോ.
                                                                            സേവക൯ :_ (പ്രവേശിയ്ക്കുന്നു) ആവശ്യമെന്തോ?
                                                                            രത്ന:_ ഈ ഭ്രാന്തനെ പിടിച്ചു തല്ലിവിട്ടേയ്ക്ക (പോകുന്നു)
                                                                            സേവ:_ വാടാ (തള്ളുന്നു)
                                                                            ശേട്ടു:_ അയ്യയ്യോ! പ്രാണശ്വരി !നീയോ ഈ വിധം കാണിയ്ക്കുന്നത്!

സേവ:_വായ മൂടെടാ .(ഇടിയ്ക്കുന്നു)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/45&oldid=169956" എന്ന താളിൽനിന്ന് ശേഖരിച്ചത്