ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

43

                                                                                                  (രണ്ടു പേരും അന്യോന്യം വലിയ്ക്കുന്നു)
                                                                                        ശേട്ടു:_ നീ എന്നെ കൊന്നോ ഞാ൯ ഇവിടം വിടില്ല.
                                                                                        സേവ:_(പിടിച്ചു വലിച്ചു തല്ലിക്കൊണ്ടു പോകുന്നു)
                                                                                        ശേട്ടു:_അയ്യയ്യോ പ്രാണേശ്വരി ! പ്രാണേശ്വരി!
                                                                                                   (സേവക൯ വലിച്ചു കൊണ്ടു പോകുന്നു)


                                                                                                                അങ്കം 3. രംഗം 2.
                                                                                                         (കന്നട രാജത്തു ഒരു നിരത്ത്.)
                                                                                       സന്യാസി:_(പ്രവേശിയ്ക്കുന്നു)
                                                                                                              ഗീതം ൩൯ നാഥനാമക്രിയ  ചായ്പ
                                                                                              ശംഭോശിവശംഭോ ശിവശംഭോ! മമ
                                                                                              സന്താപ നാശന പാലയവ ശംഭോ!                                                             (ശംഭോ)
                                                                                              ദന്തിസദൃശഗാമിനിമമ
                                                                                              സന്തോഷസന്താപ പഞ്ചയിടു മെ൯
                                                                                              ബന്ധുരഗാത്രി ദയിത! യിന്നു
                                                                                              സന്താപമഗ്നയായേതൊരു ദിക്കിൽ                                                             (ശംഭോ)
                                                                                              പൂന്തേ൯ മൊഴി ! നിന്നെയോ൪ത്തു ഈ
                                                                                              കാന്താരമദ്ധ്യത്തിൽ നീന്തുന്നു ബാലേ!                                                          (ശംഭോ)
                                                                                              കാന്തേ! നി൯ ചന്തമുഖാബ്ജം കാണ്മാ-
                                                                                              നെന്താവതിനിങ്ങു ചെയ്പതു ഭദ്രേ!                                                                 (ശംഭോ)
                                                                                                       പ്രാണശ്വരി! ഞാ൯ നിന്നെ എന്നു കാണും, എവിടെ കാണും എന്നു വെച്ചാണ് ഇങ്ങിനെനടക്കേണ്ടതു? ഹാ! മനസ്സുതപിയ്ക്കുന്നു. നിന്റെ സ്ഥിതിയും ഇപ്രകാരം തന്നെയായിരിക്കുമല്ലോ ജീവനെ ബലികഴിച്ചാലും കന്നടന്റെ പത്നിയായി തീരില്ലെന്നു. നിന്റെ ശ്രേഷ്ടബുദ്ധി എന്നോടു പറയുന്നു.
                                                                                                              ഗീതം ൪0 ഹിന്തുസ്താനി ഭൈരവി_ആഭിതാളം-
                                                                                                                             പല്ലവി.
                                                                                               പ്രണയനി ! മൽ സാരജനി.
                                                                                                                             അനുപല്ലവി.
                                                                                               ഇനി ഇവിടെ നിന്നു പാ൪പ്പേ൯
                                                                                                                             ചരണങ്ങൾ.
                                                                                               മാനിനി ഞാനീകാനന സീമ്നി

വനജന്തുക്കൾ മദ്ധ്യ൪ത്തിലാണെ. (പ്രണയിനി)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/46&oldid=169957" എന്ന താളിൽനിന്ന് ശേഖരിച്ചത്