ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

44

                                                                                               പാഠശാലയിലാടീടും കാലം നാം 
                                                                                               കഷ്ടപ്പാടാം കടലി൯ നടുവിൽ അക-
                                                                                               പ്പെട്ടീടു മിത്ഥമെന്നോ൪ത്തോ!                                                                 (പ്രണയിനി)
                                                                                               ആരൊരുവ൯ തുണ സാരജ്ഞനി! ശൂഭേ
                                                                                               സരസാംഗി! നമുക്കിരുപേ൪ക്കും! 
                                                                                               കരുണാകര൯ ധാരണപേരും                                                                 (പ്രണയിനി)
                                                                                ഹാ! ജ്ഞാനസ്വവ്‌രീപിണി !ഞാനെന്തെ ചെയ്യേണ്ടു ! വിവാഹമുണ്ടെന്ന എവിടെ ചെന്നാലും ഘോഷമായി കേൾക്കുന്നു. കഷ്ടം!കഷ്ടം!(ആലോചിയ്ക്കുന്നു)
                                                                                               ഒരു വൃദ്ധബ്രാഹ്മണ൯ ഇതാവരുന്നു .ഇദ്ദേഹത്തിൽനിന്നു വല്ല വിവരവും കിട്ടുമോ?
                                                                                വൃ-ബ്രാ:_(പ്രവേശിച്ചു) വിധിച്ചതേ വരൂ കൊതിച്ചതു വരില്ല   എന്തൊക്കെ ആഗ്രഹിച്ചു കന്നടത്തിൽ പോയി. കാ൪യ്യം ശൂഭമാക്കാതെ വിഷാദത്തോടെ മടങ്ങി വരാറായി .നടന്നു നടന്നുകാലിന്റെ തോലെല്ലാം      തേഞ്ഞു വ്രണപ്പെട്ടു.സന്ധുക്കളിൽ നോവും വന്നു പിടിച്ചു. മുക്കിപ്പിഴിച്ചൽ കഴിച്ചാലും ദേഹം മുന്നെപ്പോലെ വന്നു കൂടില്ല. കഷ്ടം! മുക്കിപ്പിഴിച്ചൽ കഴിക്കാ൯ കാശ് എവിടെയുണ്ടു് . രണ്ടുനേരം തൈലസ്നാനം കഴിയ്ക്കാമെന്നു വെച്ചാൽ തന്നെ അതിലേയ്ക്കു രണ്ടു കാശ് "ഈ വൃദ്ധബ്രാഹ്മണെന്നു കൊടുക്കട്ടെ"എന്ന്  ഇക്കാലത്തിൽ വിചാരിച്ചു വീശി എറിയുന്ന "മഹാരാജന്മാരെ " കണ്ടുകിട്ടുവാ൯ പ്രയാസം. ആവു, ആവു,വലഞ്ഞെ,വലഞ്ഞു.
                                                                                വൃ-ബ്രാ:_(സന്യാസിയെ കണ്ടിട്ടു )സ്വമികൾക്കു വന്ദനം.
                                                                                സന്യാ:_ആനന്ദം ഭവിയ്ക്കട്ടെ
                                                                                വൃ-ബ്രാ:_ആവു നന്ന ക്ഷീണിച്ചു.

സന്യാ:_എന്താണ് പറയേണ്ടതു്! കന്നടന്റെ വിവാഹത്തിന്നു മൃഷ്ടാന്നം സാപ്പാടും കഴിച്ചു വസ്ത്രദാനങ്ങളും,അനേകം ഗോദാനങ്ങളും, വളരെ പണവും, ദക്ഷിണ വാങ്ങി പോരാമെന്ന് ആഗ്രഹിച്ചു ബഹുദൂരംവഴി ക്ഷണനേരംകൊണ്ടു ഓടി എത്തി. ആ ജ്യേഷ്ഠ സാരാജ്ഞിനി വിവാത്തിന്നു അനുകൂലിയ്ക്കായ്ക്കയാൽ എന്റെ അദ്ധ്വാനം മാത്രം ശേഷിച്ചു. ആ മുണ്ടെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/47&oldid=169958" എന്ന താളിൽനിന്ന് ശേഖരിച്ചത്