ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

45

                                                                                               ച്ചി നശിച്ചുപോട്ടെ എന്റെ ശാപം ഞങ്ങൾക്കു തട്ടി. ഉം, ആ മൂദേവിയെ കുടാശദ്രി വനത്തിലുള്ള കാരാഗൃഹത്തിൽ ഇട്ടു കഴിഞ്ഞു. 
                                                                                സന്യാ:_ (ആത്മഗതം) ഈശ്വരകാരുണ്യത്താൽ അറിയേണ്ടതറിഞ്ഞു (പ്രകാശം) ഹേ! നിങ്ങളുടെ അദ്ധ്വാനത്തിന്നു പ്രതിഫലം സിദ്ധിച്ചില്ലെന്നരികയാൽ വ്യസനിയ്ക്കുന്നു. ഞാ൯ കുറേ കാലം സഞ്ചരിയ്ക്കാനാണു ഭാവം. ഒന്നിച്ചു വരുന്നതിന്നു വിരോധമുണ്ടോ?
                                                                                വൃ-ബ്രാ:_സ്വാമി! എന്നെ ഒഴിവാക്കണേ! എനിയ്ക്കു ഗൃഹത്തിലേയ്ക്കു പോകേണ്ട അത്യാവശ്യമുണ്ട്. നിങ്ങൾ എങ്ങോട്ടാണ് സഞ്ചാരം?
                                                                                സന്യാ:_കാടശാദ്രിനാഥയുടെ ദ൪ശനത്തിന്നു പോകയാണു്.
                                                                                വൃ-ബ്രാ:_അച്ഛന്റെ ചാത്തം ഊട്ടേണ്ടതുണ്ടു്. അതില്ലെങ്കിൽ ഞാനും വന്നുകളയുമായിരുന്നു.
                                                                                സന്യാ:_ഇഷ്ടംപോലെ ആയിക്കൊൾവി൯! 
                                                                                വൃ-ബ്രാ:_എന്നാൽ എനിയ്ക്കു് അനുവാദം തന്നാലും പോകുന്നു)

സന്യാ:_ശൂഭം ഭവതൂ.(ചുറ്റി നടന്ന്) അയ്യോ! നേരം സന്ധ്യയാകാറായി. ദൈവകരുണയാൽ നരി , കരടി, മുതലായമൃഗങ്ങളിൽ നിന്നു രക്ഷപെട്ടു , പ്രിയതമയെ ബന്ധിച്ച ജേലിൽ എത്തുവാ൯ ഇടയായെങ്കിൽ നന്നായിരുന്നു ഹാ! ഹാ!അധികം നടന്നു വലിഞ്ഞു. വിശപ്പും ദാഹവും സഹിപ്പാ൯ കഴിയാതെയുമായി. കൈകാലുകൾ തള൪ച്ചയാൽ അസ്വാധീനമായും ഭവിയ്ക്കുന്നു. ഇവിടെ അനേകവൃക്ഷങ്ങളുണ്ടെങ്കിലും, ഫലമുള്ളവ ഒന്നും കാണ്മാനുമില്ല. ഇതാ നീല വ൪ണ്ണമായ ജലം അല്പാല്പമായി ഒഴുകി വരുന്നു. സമീപത്തിൽ ഞാറൽ പഴമുണ്ടെന്ന് ഇതിനാൽ ഗൃഹിക്കാം . ഈ നീ൪ച്ചാലിൽകൂടി പോയാൽ ഞാറൽ മരം കാണാതിരിയ്ക്കയില്ല. (നടന്നു ശ്രവിച്ചു നിൽക്കുന്നു) ഞാറൽ മരം അടുത്തുണ്ടു്. പക്ഷികളുടെ നാദം കേൾക്കുന്നു. ഇവ പഴങ്ങൾ തിന്നുമ്പോൾ ശ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/48&oldid=169959" എന്ന താളിൽനിന്ന് ശേഖരിച്ചത്