ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

46

ബ്ദിക്കുന്നതാണു്. അടുത്തുചെല്ലുക തന്നെ. പഴത്തോടുകൂടിയ ഞാറൽമരം അതാ. അവിടെ ചെന്നു പഴങ്ങൾ അറുത്തു ഭക്ഷിച്ചു വിശ്രമിയ്ക്കാം. (പഴങ്ങൾ അറുത്തു ഭക്ഷിക്കുന്നു) ആവു! ക്ഷുൽബാധ ഏതാനും ശമിച്ചു. ആ! ഹാ! ഈ കാഴ്ച എത്ര മനോഹരമായിരിയ്ക്കുന്നു.

                                           ഗീതം ൪൧ . ബിഹാക്-ആദിതാളം.
                                                              പല്ലവി
                       നാഥാ! ജഗൽകാരണാ! നീതാനാശ്രയം
                                                            അനുപല്ലവി
                       ഭൂതലേ സർവത്തിനും നാഥാ! പരനെ ജഗൽക്കാരണാ!                                            (നീ)
                                                            ചരണങ്ങൾ
                       തുഷ്ടിയേകുന്ന തവ സൃഷ്ടിവൈചിത്ര്യമിഹ
                       സ്പഷ്ടമായ് കണ്ടീടുന്നു ശിഷ്ടപാലകാ!ജഗൽക്കാരണാ!                                               (നീ)
                       ചിത്തത്തിലത്യാനന്ദം മർത്ത്യനേകീടാനായി
                       ധാത്രിയിലിത്തരങ്ങൾ തീർത്തുവെച്ചെല്ലോ! ജഗൽക്കാരണാ!                                      (നീ)
                                  കണ്ണിന്നും മനസ്സിന്നും ഒരുപോലെ ആനന്ദപ്രദമായ മറെറാരു സ്ഥലം ഞാൻ കണ്ടിട്ടില്ല. അതാ അടുത്തടുത്തു താമരപ്പൊയ്കകളും, താഴ്വരകളും, മലകളും, കാണപ്പെടുന്നു. ആഹ! ഈ പ്രദേശം നോക്കിയാൽ അതിലും രമണീയം.
                                           ഗീതം ൪൨ . ബിഹാക്-രൂപകം.]
                                                               പല്ലവി.
                        വസതി ഇവിടെ മയിൽ കുയിലരയന്നസമൂഹം
                                                             അനുപല്ലവി
                        കസുമാഭ കണ്ടിട്ടാശ പൊങ്ങിയിപ്പുഷ്തരണിയിൽ                                                  (വസതി)
                                                            ചരണങ്ങൾ
                        തനതോമനയാം പ്രാണസഖിയോടു ഹംസമിതാ
                        മനതാരലിഞ്ഞ ചാരു സല്ലാപം തുടരുന്നു.                                                           (വസതി)
                        സാരസാംഗി മമ പ്രാണപത്നി സാര തന്നുടെ
                        പരിതോഷമേറും സച്ചരിതം തോന്നിടുന്നുമേ.                                                         (വസതി)

നിങ്ങളുടെ ആട്ടവും പാട്ടും കണ്ടും കേട്ടും രസിപ്പാൻ എന്റെ പ്രാണപ്രിയയുംകൂടി ഉണ്ടായിരുന്നുവെങ്കിൽ അ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/49&oldid=169960" എന്ന താളിൽനിന്ന് ശേഖരിച്ചത്