ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പട്ടാ:- അധികപ്രസംഗി! നില്ലവിടെ.

ബ്രാഹ്മ:- ഞാൻ അല്പമല്ലേ പറഞ്ഞുള്ളു. അധികം പ്രസംഗിയ്ക്കയു
     ണ്ടായോ?              
              (പിന്നേയും അടുത്തുചെല്ലുന്നു.)
പട്ടാ:-   (സൂക്ഷിച്ചു നോക്കീട്ട്) ഓ, നിങ്ങളാണോ? വരിൻ! വരിൻ!!
ബ്രാഹ്:- ഒരു കാ‌ര്യം പറയുമ്പോൾ, ആളെ നോക്കണം, സ്ഥലം
     നോക്കണം, സമയം നോക്കണം, മനസ്സിലായില്ലെ?
      അല്ലാഞ്ഞാൽ അമാന്തത്തിലാകാം.
പട്ടാ:-   വെറുതെ സമയം കളയേണ്ട; ഹേ! വന്നകാര്യം പാവിൻ.
ബ്രാഹ്മ:-   തന്നോട് അന്വേഷിച്ചാൽ മതിയോ?
പട്ടാ:- എന്താണെന്ന് അറിഞ്ഞ ശേഷമല്ലേ ഇതിന്ന് ഉത്തരം പറവാൻ
     തരമുള്ളു.
ബ്രാഹ്മ:- എന്താണ്, നമ്മുടെ രാജകുമാരിമാർക്കു യൌവനം
    തികഞ്ഞല്ലോ.വിവാഹം ഇപ്പഴോന്നും ഇല്ലയോ? കന്നടേശന്റെ
     ഒരന്വേഷണം ഉണ്ടായെന്നു കേട്ടുവല്ലോ.
പട്ടാ:- എന്തോ സംഗതിയാൽ അദ്ദേഹത്തിന്നു കൊടുക്കില്ലപോൽ.
    പിന്നെ അതിന്റെ സംസാരം ഒന്നും കേട്ടില്ല.
ബ്രാഹ്മ:- അവർ രണ്ടുപേരും വായിയ്ക്കതന്നെയായിരിയ്ക്കാം.
പട്ടാ:- അതെ. ഇളയ തമ്പുരാട്ടിയുടെ ബുദ്ധിജ്ഞാനാദിവൈഭവത്തെ
    പ്പറ്റി വിസ്മയിയ്ക്കാത്തവർ ആരും ഇല്ല. ഇന്നാൾ തോട്ടത്തിൽ ലാത്തി
    ക്കൊണ്ടിരിയ്ക്കുമ്പോൾ തിരുമേനിയോടു ചില വിഷയങ്ങളെക്കുറിച്ചു
    തർക്കിയ്ക്കുന്നതു കേട്ടു ഞാൻ ആശ്ചര്യപ്പെട്ടു പോയി. ഈ കുട്ടി ഒരു
    പുരുഷനായിരുന്നുവെങ്കിൽ സർവ്വ നൃപന്മാരെയും കീഴടക്കുമായി
    രുന്നു എന്നാണ് എല്ലാവരുടെ പക്ഷവും. 
ബ്രാഹ്മ:- ഓ ഹോ! ഇത്ര കേമിയോ? ജ്യേഷ്ഠത്തി എങ്ങിനെ?
പട്ടാ:- ആ കുട്ടി ആടിപ്പാടി കളിയ്ക്കുന്നതിലും നേരംപോക്കു
            പറയുന്നതിലും സരസയാണ്. 
ബ്രാഹ്മ:- ആട്ടവും പാട്ടും അനുജത്തിയ്ക്കില്ലെന്നൊ? 

പട്ടാ:- പക്ഷെ വേണ്ടേടത്തെയുള്ളു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/5&oldid=169961" എന്ന താളിൽനിന്ന് ശേഖരിച്ചത്