ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

47

ടുത്തുവരുന്ന രാത്രി ക്രൂരമൃഗവാസസ്ഥലമായ ഈ ഘോരാരണ്യത്തിൽ കഴിയ്ക്കേണ്ടി വരുമെന്നുള്ള വിചാരം തീരെ വിട്ടുപോകുമായിരുന്നു. ഇവിടേനിന്നു ദൂരെയുള്ള പർവ്വതങ്ങൾ കാണുമ്പോൾ ഒന്നിൽനിന്നു മറെറാന്നിലേയ്ക്കു ചവുട്ടി കയറാമെന്നു തോന്നുമാറ് അടുത്ത് അടുത്തു നില്ക്കുന്നു. അത്രയുമല്ല, കണ്ണെത്താൻ കഴിയാത്തവണ്ണം ഉയർന്ന് ആകാശത്തിൽ മൂടിക്കൊണ്ടും കിടക്കുന്നു.

                                                         പിന്നിൽ കർട്ടൻ പൊന്തുന്നു. 
                                                           അങ്കം 3. രംഗം 3.
                                                കുടശാദ്രി വനത്തിലുള്ള കാരാഗ്രഹം.

സന്യാ:_എന്താണ് ഒരു ശബ്ദം! ഓ! മാൻകൂട്ടങ്ങൾ താഴ്വരയിൽ വന്നു വെള്ളം കുടിയ്ക്കുകയാണ്. (വിസ്മയിച്ചു നോക്കിക്കൊണ്ട്) അതിന്നു സമീപം അഗ്നിജ്വാല കാണപ്പെടുന്നു. കാട്ടുതീയ്യോ? അടുത്തുചെന്നു നോക്കാം. ഹാ! ഇതു കാരാഗൃഹം തന്നെ. ആയുധങ്ങളും കാണപ്പെടുന്നു.

    കാവൽക്കാരൻ കുളിരു കായുകയാണു്. ദീനബന്ധോ! നിന്റെ കരുണയാൽ പ്രിയതമയെ ബന്ധിച്ചിരിയ്ക്കുന്ന ജേൽ കാണാറായി. പ്രാണസഖിയെ ഇവിടേനിന്നു രക്ഷപ്പെടുത്തി കൊണ്ടുപോകുവാൻ എന്തു യുക്തി പ്രവർത്തിയ്ക്കേണ്ടു? കടന്നു ചെല്ലാൻ കാവൽക്കാരൻ അനുവ
    ദിയ്ക്കുമോ?

കാവൽ:_ആവു! എന്തൊരൊഴലിച്ചയാണിതു്. ഈ കുളിരും,പിറുക്കിന്റേയും പോന്തയുടേയും കടിയും പൊറുത്ത് (തല്ലിക്കൊല്ലുന്നു) ഇവിടെ കൂടാൻ യോഗം വന്നുവല്ലോ. "ശിരസ്സിലെഴുത്തു ചിരിച്ചാൽ പോകുമോ?" എന്തു ചെയ്യാനാണ്! ഈ ഒരു ചാൺ കുടലിന്നുവേണ്ടി എന്തെല്ലാം

സഹിയ്ക്കണം. വിധിയേ വിധി. (കുളിരു കായുന്നു)(നോക്കിക്കൊണ്ട്) ആരാണ് ഈ നിർജ്ജനവനത്തിൽ? (സൂക്ഷിച്ചു നോക്കിക്കൊണ്ട്) കാളിയോ കൂളിയോ! അല്ല വനദേവതയോ! ആരാണപ്പാ! ഒരു മനുഷ്യനോ! ഇദ്ദേഹത്തിന്നു ജീവനിൽ കാംക്ഷ എണ്മണിയോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/50&oldid=169962" എന്ന താളിൽനിന്ന് ശേഖരിച്ചത്