ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

49

അനുപല്ലവി.

                            ചിന്താവിഹീനനായി കാനനത്തിൻ!                   (എന്തിനു)

ചരണങ്ങൾ. ഘോരതരമോരോ വാരണവീരൻമാർ

                            പാരം മതിച്ചലവം കാനനത്തിൽ	         (എന്തിനു)
                            ക്രൂരതയേറിടും കരടി കിടി പുലി
                            ചീറും നാഗാദിമേവും കാനനത്തിൽ                    (എന്തിനു)

കാവൽ:__ ആളും മനുഷ്യനും ഇല്ലാത്ത ഈ വനാന്തരത്തിൻ തനിച്ചു പാർക്കാൻ എനിക്കു

    ഭ്രാന്തുണ്ടൊ സ്വാമിൻ! ഇതൊരു ജേലാണ് . അനന്തശയനമഹാരാജാവിന്റെ മകൾ 
    സാരഞ്ജിനിക്കു കാവലാണു് .

സന്യാ:__ ഈ രാജപുത്രിയെ എന്തിനാണ് ഇവിടെ വെച്ചിട്ടുള്ളതു് ? കാവൽ:__ (ചിരിച്ചും കൊണ്ടു) സന്യാസിയായതിനാൽ തന്നെയാണ് കന്നടേശന്റേയും

    സാരഞ്ജിനിയുടേയും വാർത്ത അറിയാഞ്ഞതു് .

സന്യാ:__ നമുക്കെന്തു വാർത്ത, 'മഹരാജ്' കാവൽ:__ കന്നടേശന്റെ രാജ്ഞിയായിരിപ്പാൻ മനസ്സില്ലെന്ന് അറത്തു മുറിച്ചു പറകയാൽ

    ഏകാകിനിയായി ഇവിടെ പാർപ്പിയ്ക്കയാണു് .

സന്യാ:__ ശിവ, ശിവ, ശിവ, ശിവ,! കാവൽ:__ അല്ലാ, നിങ്ങൾ ഇവിടെ എങ്ങിനെയെത്തി ? സന്യാ:__ ഞാൻ സന്യാസിയല്ലെ . സന്യാസിമാർക്കു കാടും നാടും ഭേദമുണ്ടൊ ? കാവൽ:__ അതല്ലാ ചോദിച്ചതു സ്വാമിൻ! നിങ്ങളുടെ യാത്രയെപ്പറ്റി അറിവാൻ ആശയുള്ള

     തുകൊണ്ട് ഇങ്ങിനെ ചോദിച്ചതാണ് . എവിടുന്നാണ് , എങ്ങോട്ടയ്ക്കാണ് , എന്നും മറ്റും 
    അറിഞ്ഞാൽ കൊള്ളാമെന്നുണ്ടു് .

സന്യാ:__ കേൾക്കു , ഞാൻ സഞ്ചരിച്ചു മഹിഷാസുര അതൃത്തിയിൽ എത്തി . അവിടെ നിന്നു ഹൊസ്സങ്ങാടി വഴിയായി മൂകാംബിയ്ക്കു പോകാമെന്നു തീർച്ചയാക്കി . അതിൽ പിന്നെ ഹൊസ്സ ങ്ങാടിയിൽകൂടി പോകുന്നതു സൊല്ലയാണെന്നു കേ

7 *










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/52&oldid=169964" എന്ന താളിൽനിന്ന് ശേഖരിച്ചത്