ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

50

 ട്ടു. മൂകാംബികയ്ക്ക് ഈ വഴി എളുപ്പമുണ്ടെന്നറിഞ്ഞതിനാൽ കുന്നുമ മലയും കയറിപ്പോകും വഴിയ്ക്ക് ഇവിടെ എത്തിയതാണ്.

കാവൽ:_(പരിഭ്രമത്തോടെ) ആവു എന്റെ സ്വാമി! ഹൊസ്സങ്ങാടിയിൽ സൊല്ല എന്താണ്?പറയു! സന്യം:_ഹേ ഹേ! പരിഭ്രമിക്കേണ്ട. അവിടെ പ്ലെഗ് റഗുലേഷൻകൊണ്ടു ഉപദ്രവമുണ്ടത്രെ. കാവൽ:_ (വ്യസനത്തോടെ) അയ്യോ! എന്റെ സ്വാമി! ഈ മഹാമാരി എന്റെ കുടിയിലും പിടിപെട്ടിട്ടുണ്ടൊ. ഈശ്വരാ! ഇന്നലേയുംകൂടി എന്തെല്ലാം ദുസ്വപ്നം കണ്ടു. സ്വാമി! എന്റെയും ഭാർയ്യയേയും പച്ചക്കുട്ടികളെയും പിരിഞ്ഞു പോന്നിട്ടു കുറെ നാളായി. അവരെ ഒന്നു പോയി കണ്ടേച്ചു വരാമെന്നു വച്ചാൽഎനിയ്ക്ക് ഇവിടെ പകരം നിർത്തുവാൻ ഒരാളില്ല. ഞാനെന്താ വേണ്ടതു സ്വാമിൻ? സന്യം:_ (ആത്മഗതം)ഇവന്റെ വീടു ഹെസ്സങ്ങാടിയിൽ ആണെന്നു സംഭാഷണത്തിൽ മനസിലായി. പ്ലൈഗ് റഗുലേഷന്റെ കാർയ്യം പൊട്ടിച്ചതു നല്ല തരത്തിൽ പറ്റി. വിദ്വാനു പരിഭ്രമം കലശലായിരിയ്ക്കുന്നു. നമ്മുടെ മനോരഥം സാധിപ്പാൻ ഇത് ഒരു ശുഭമാർഗ്ഗം തന്നെ. കാവൽ:_ എന്താണ് സ്വാമി ഒന്നും മിണ്ടാത്തതു്? സന്യം:_എടോ!തന്റെ ബതൽ എടുപ്പാൻ ആളില്ലാത്തതിനാൽ വ്യസനിയ്ക്കേണ്ട. കാവൽ:_(സന്തോഷത്തോടെ)സ്വാമി നില്ക്കുമോ? സന്യം:_ ആവശ്യമുണ്ടെങ്കിൽ വിരോധമില്ല. കാവൽ:_ ഇവിടുത്തെ കരുണയ്ക്കു അളവില്ല. സന്യം:_ദീനജനത്തിൽ ദയ സാധാരണ സജ്ജനധർമ്മമല്ലേ? പക്ഷെ തന്റെ പ്രവൃത്തി നടത്തുവാൻ എന്നാൽ സാധ്യമാകുമോ, എന്നേ ശങ്കയുള്ളു. കാവൽ:_സ്വാമി! എന്തു പ്രവൃത്തി. വെച്ചുണ്ടു കിടന്നുറങ്ങണം.

സന്യം:_തടവു കാരിയ്ക്കു ഭക്ഷണം എങ്ങിനെ?










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/53&oldid=169965" എന്ന താളിൽനിന്ന് ശേഖരിച്ചത്