ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

51

കാവൽ:_ പകൽ ഒരു നേരം അവൾക്കു ഭക്ഷണം കൊടുക്കണം. സന്യം:_(ശ്രവിയ്ക്കുന്നു) ഇതാരാണ് പാടുന്നതു്? തടവുകാരി തന്നെയോ? കാവൽ:_അതെ-അതെ. ഇവിടെ എന്നും പാട്ടാണ്.

                ഗീതം ർ ദ്ര. ചെഞ്ചുരുട്ടി_ചായ്പ.
                                 പല്ലവി.
              ആഹാ മഹാ പാപിയ്യിതു ഞാനയ്യോ!
                                അനുപല്ലവി
       അയ്യയ്യോ! കാത്തീടണേ-                        (ആഹാ)
                               ചരണങ്ങൾ.
       കാരണ പുരുഷം! പാരിലീയഗതിയാം
       നാരിയെ കാത്തിടയ്യാ!                             (ആഹാ) 
       ഇത്രിലോക താതാ! ശച്ചിദാനന്ദമേ!
       പുത്രിയെ തള്ളാതയ്യാ!                           (ആഹാ)
       പാശവിമോചക! ഭക്തപാരായണം! 
       പാപത്തെ പോക്കീടയ്യാ!                            (ആഹാ)
       അതിനാലെ എന്നുടെ ഖിന്നത തീന്നീടും
        അഖിലേശാ! സത്യ മയ്യാ!                     (ആഹാ)

കാവൽ:_(ആത്മഗതം)സ്വാമിയൊരു പാട്ടിൽ ലയിച്ചിരിയ്ക്കുന്നു. കണ്ണുമടച്ചു ധ്യാനത്തിലാണു്. സന്യം:_(ആത്മഗതം) പ്രിയതമേ! നിന്റെ വ്യസനം ദൈവത്തോടു പറകയാണോ! (പ്രകാശം) അല്ലാ ഹേ! നിത്യം ഇങ്ങിനെ പതിവുണ്ടോ? കാവൽ:_പാട്ടൊ എന്നും അതിന്റെ ലഹള തന്നെ.പാട്ടിൽ രസമുണ്ടെങ്കിൽ അതു കേട്ടിരിപ്പാൻ ഇതൊരു തരമാണ്. എന്റെ പകരം എടുപ്പാൻ ഉറച്ചൊ സ്വാമിൻ? ദൈവകൃപയാൽ ഒരാഴ്ചയ്ക്കുള്ളിൽ ജീവനുണ്ടെങ്കിൽ ഞാൻ മടങ്ങി എത്തതിരിയ്ക്കുകയില്ല. തീർച്ചതന്നെ. സന്യം:_ബടൽ എടുത്തുകൊള്ളാം. സംശയം വേണ്ട.

കാവൽ:_സ്വാമിൻ! ഭയപ്പെടേണ്ടാ. പുറത്തെ ഗേറ്റ് സദാ പൂട്ടി വെപ്പിൻ. വെപ്പിന്നു വേണ്ട സാമാനങ്ങൾ അറയി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/54&oldid=169966" എന്ന താളിൽനിന്ന് ശേഖരിച്ചത്