ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

53

       ഹെ കാവൽക്കാര! ആരുമില്ലാ പാപിയ്ക്കു ഭോജ്യം നൽകേണമേ.

ടി ടി ടി ടി ടി ടി

(കർട്ടൻ വീഴുന്നു)

സന്യാ  :- (കയ്യിൽ ഭക്ഷണവുമായി പ്രവേശിയ്ക്കുന്നു) ഹാ!ഹൃദയം പിളർക്കന്നു! പ്രാണസഖിയ്യ്ക്കു വിശപ്പു സഹിയ്ക്കുന്നില്ലെന്നില്ലെന്നു. വിളികൊണ്ടറിയേണ്ടറിയാം. ഈ ഭക്ഷണത്തോടു കൂടി അകത്തു കടക്കുകത്തന്നെ. (കടക്കുന്നു) സാര  :- (സന്യാസിയെ കണ്ട് അന്ധാളിച്ച്) ഇതാർ! ഹാ പരമേശ്വര! (മോഹിച്ചു വീഴുന്നു)

                                     ഗീതം  ർ൭. നീലാംബരി-ആദിയോളം
                                                              പല്ലവി.

സന്യാ  :- ഹാ ദയിതേ! ഇതുവിധ മനോഭവമോ!

            അതിമഹിത ഗുണമുടയെ						(ഹാ ദയിതേ!)
                                                അനുപല്ലവി.
            മനസി നിൻ നില കണ്ടു ധരണിയിലിരിപ്പതുമതി
            ദുരിതം പ്രിയേ!						(ഹാ ദയിതേ!)

ചരണങ്ങൾ.

            നാടു വീടുമഥ വിട്ടിഹനിന്നെ തേടിയോടിബഹു

പാടുകൾ പെട്ടു

            കാട്ടിലായൊരളവുള്ള വിഷാദം പേടമാൻ മിഴിയേ! കഷ്ടം
                      ആടലിൽ പ്പെട്ടുഴന്ന എൻ					 (ഹാ ദയിതേ!)
            പ്രാണനാഥേ! തവമാർദ്ദവമുള്ള പാണിയാലഥ മമ
                      മേനി തലോടി
             പ്രാണ രക്ഷ മമ ചെയ്തുവരേണ്ടും മാനിനി! നിനക്കീവിധം
                       പ്രാണനില്ലാതായ്പന്നിതോ!                                                                         (ഹാ ദയിതേ!)
     
                ഹാ മനോമോഹനെ! നിന്നെ കണ്ടു കിട്ടേണ്ട ഭഗ്യം മാത്രമോ എനിയ്ക്കു വിധിച്ചത്! പ്രാണനായിക! ഒരു വാക്കു പറക.

സാര  :- (ഇളകി ഞെരുങ്ങുന്നു)

സന്യാ  :- ഹാ ശിവനേ! ഈ പ്രാണസങ്കടം കാണ്മാനോ ഞാൻ വന്നത്! പ്രിയെ! പ്രിയെ! (ചുംബിക്കുന്നു)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/56&oldid=169968" എന്ന താളിൽനിന്ന് ശേഖരിച്ചത്