ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

54


സാരഃ-(അന്ധാളിച്ച് എഴുനേററു നിൽക്കുന്നു)ഈശ്വര! ഇദ്ദേഹം എന്റെ പ്രാണവല്ലഭൻ തന്നെയോ? അതല്ല, സന്തതചിന്തകൾ കൊണ്ടുള്ള എന്റെ മനോഭ്രാന്തിയോ? ഹേ കണ്ണുകളെ! നിങ്ങൾ എന്നെ വഞ്ചിയ്ക്കുന്നുവോ? സന്യാഃ-(സാരയെ പിടിച്ചുകൊണ്ടു)പ്രിയതമേ! ഇതെന്തൊരു കഥയാണ്! നിന്നെ തൊടാൻ നിന്റെ പ്രാണവല്ലഭനല്ലാതെ ധൈർയ്യമുണ്ടാകുമൊ? ആശ്വസിയ്ക്കു. ആശ്വസിയ്ക്കു. സാരഃ-ദൈവവിലാസമോ ഇതു്!

             ഗീതം ൪൮ ഹിന്തുസ്താനികാപ്പി-ആദിതാളം.
                                 പല്ലവി.
          പ്രാ​ണനാഥ! കൈ വെടിഞ്ഞോ ക്ഷീണയാമീ യഗതിയെ
                                അനുപല്ലവി.
            പ്രാണരക്ഷ ചെയ്കകാന്ത! ശോണിതാംഘ്രി നമിച്ചീടാം
                                   ചരണം.
          ലോകനാഥൻ കൃപയാലെൻ ആകല നിവാരണർത്ഥം
          ശോകെന്യേ നിന്നെയിന്നു ഏകനായി നിയോഗിച്ചിതോ!
                   ഗീതം ൪൯ ഹിന്തുസ്താനികാപ്പി-ആദിതാളം.
                                     പല്ലവി.

സന്യാഃ-മാർഗ്ഗമതിൽ പെട്ടപാടെൻകാർവ്വേണിയേ!ചൊല്ലാനാമോ?

                                 അനുപല്ലവി.
          സർവ്വസാക്ഷിയാം ഭഗവൽ ചൈതന്യംനിൻ ദർശനം
                                   ചരണം.
  പൊന്മയിലേ!കണ്മണിയേ! നിന്നെവിട്ടിന്നാൾവരെയ്ക്കും
 കണ്ണുറക്ക മെന്നതൊരു കാണി നേരമില്ലഭദ്രേ!

സാരഃ-പ്രാണനാഥ!നാം പിരിഞ്ഞതിൽപിന്നെ അനേക സംഭവങ്ങൾ ഉണ്ടയി. അവ അവസരം പോലെ അന്യോന്യം അറിയിയ്ക്കാം.

  അതല്ല, കാവല്ക്കാരൻ എവിടെ?

സന്യാഃ-അവൻ എന്നെ ബദൽ ഏല്പിച്ചുപോയി. വിവരമെല്ലാം വഴിയെ പറയാം. നാം താമസിയാതെ ഇവിടുന്നു പോകുന്നതാണ് നല്ലതു്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/57&oldid=169969" എന്ന താളിൽനിന്ന് ശേഖരിച്ചത്