ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

6

                                                                                                                                        സാരഞ്ജിനീപരിണയം
                                                                                                                                            രണ്ടാം ഖണ്ഡം.
                                                                                                                                            അങ്കം 4. രംഗം 1.
                                                                                                                                    കന്നടരാജ്യത്തിൽ ഒരു ഊടുവഴി.

മിത്രബന്ധു:_(പ്രവേശിച്ചു) നമ്മെപ്പോലെ ബഹു സമ൪ത്ഥനായിട്ട് ആരുണ്ടു്? ഈ കൈകൊണ്ട് എത്ര പേരുടെ ജീവനെടുത്തു. പ്രയാസം കൂടാതെ എത്ര സ്വത്തു സമ്പാദിചു.ഇനിയും എത്ര സമ്പാദിയ്ക്കും. നമ്മുടെ ബഹുമാനത്തിന്നും ശ്തരേയസ്സിന്നും ഒട്ടും കുറവില്ല. എത്ര ഡിപ്പ്യൂട്ടി കളക്ട൪മാ൪ , എത്ര മു൯സീഫ് സബ്ബ്ജഡ്ജിമാ൪ നമ്മുടെ സേവയ്ക്കു നിത്യം വരുന്നും പോല്ലീസ് ഇ൯സ്പ്പെക്ട൪മാരും ഹേഡ് കൺസ്റ്റേബൾമാരും വല്ല കേസിലും തുമ്പുണ്ടാക്കേണമെങ്കിൽ നമ്മെ ആശ്രയിക്കണം. തുമ്പുണ്ടാക്കാനെന്താ പ്രയാസം? നാം അറിയാതെ കളവും മറ്റു കുറ്റങ്ങളും ഇല്ല. നമ്മുടെ വിരോധികളുടെമേൽ കള്ളത്തെളിവുണ്ടാക്കി ഏതാനും പേരെ എത്തിയ്ക്കേണ്ടിദിക്കിൽ എത്തിച്ചു. ബാക്കിയുള്ളവരേയും നോം ജീവനോടെയുണ്ടെങ്കിൽ ഒടുക്കാതിരിയ്ക്കില്ല. കുറേദിവസമായി നോം ഈവഴിയ്ക്കു വരാത്തതു്. എന്താണ് ആരെയും കാണാത്തതു്?നേരം വൈകുന്നു. സബ്ബജഡ്ജി നീലകണ്ഠപ്പിള്ളയെ രാത്രി എട്ടുമണിയ്ക്കു് ഊണിനു ക്ഷണിച്ചിട്ടുണ്ടു്. അദ്ദേഹം വരുന്നതിനു മുമ്പ് അവിടെ എത്തുകയും വേണം . പുഴയ്ക്കക്കരെ നമ്മുടെ വണ്ടിക്കാര൯ വണ്ടിയോടുകൂടി കാത്തുനിൽക്കുന്നുണ്ടു്. (ഗഡിയാൾ നോക്കി വെച്ചുംകൊണ്ട്) ആറടിയ്ക്കാ൯ അഞ്ചുമിനിട്ടുണ്ടു്. ഈ അഞ്ചു മിനിട്ടും കൂടി ഇവിടെ താമസിച്ചു വല്ല ഇരയും തടയുമോ എന്നു നോക്കാം. (ആരെയോകണ്ടതായി നടിയ്ക്കുന്നു) ഓ രരണ്ടാൾ വരുന്നുണ്ടു്. ഗോസായിമാരാണു് കയ്യിൽ ഒരു ഭാണ്ഡവും കാണുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/59&oldid=169971" എന്ന താളിൽനിന്ന് ശേഖരിച്ചത്