ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ബ്രാഹ്മ:- ആസകലാൽ വിവാഹത്തിന്റെ കാര്യം പൂജ്യം അല്ലേ?

പട്ടാ:- നിങ്ങൾക്കെന്താ വിവാഹത്തിൽ ഇത്രെ തിരക്ക് ? 
ബ്രാഹ്മ:- തിരക്ക് എന്താണെന്നൊ? ശിക്ഷ! ശിക്ഷ! പൊടി പൊടിച്ച്                                     
       എത്ര നേരം സാപ്പടാം! ദക്ഷിണ എത്ര വാങ്ങാം ?
പട്ടാ:- വിവാഹത്തിന്റെ കാര്യം അടുത്തു വരുന്ന സംവത്സരാലോചന 
       സഭയിൽ വെച്ചു ഒരു സമയം തീർച്ചപ്പെടുത്തുമായിരിയ്ക്കാം.
       എന്നാൽ അങ്ങിനെ ആകട്ടെ അപ്പോൾ കാണാം.
ബ്രാഹ്മ:- തനിയ്ക്ക് എന്നെ വേഗം അയച്ചാൽ കൊള്ളാമെന്നുണ്ടെന്ന്   
       തോന്നുന്നു. എന്താണൊ കാരണം?
പട്ടാ:- മറ്റൊന്നുമല്ല, ഒരു സമയം നമ്മുടെ മേലധികാരി പാറാവ്     
        പരിശോധനയ്ക്കു വരും. പാറാവുകാരൻ പുറമെ ആരോടും
        സംസാരിയ്ക്കരുത് എന്നാണു കല്പന. 
ബ്രാഹ്മ:- (ആത്മഗതം) എന്നിൽ നിന്ന് ഈ വിദ്വാന് ലഭ്യം ഒന്നും ഇല്ല.
        അതാണ് ഇങ്ങിനെ പറയുന്നതു്. (പ്രകാശം) എടോ!
        എന്നെക്കൊണ്ടു താൻ അപകടത്തിൽ ചാടേണ്ട, ഞാൻ
        പൊയ്ക്കളയാം. (പോകുന്നു.)
                                 (കർട്ടൻ വീഴുന്നു.)
                          +++++++++++++++++
                                    അങ്കം 1.
                                              
                               രംഗം ൨. അനന്തശയന അരമനയ്ക്കുചേർന്ന പാഠക
                                   ശാലയും പൂത്തോട്ടവും. (രതാകാന്തി, സാരഞ്ജി
                                       നി എന്നീ രാജകുമാരിമാരും കോമളരാ
                                           ജന്ദം ളവനദാസനും ഇരിയ്ക്കുന്നു.)
                                 (കർട്ടൻ പൊന്തുന്നു.)

        കോമളരാജൻ - നമ്മുടെ ആചാർയ്യർ ഇന്ന് അല്പം വൈകീട്ടെ
              എത്തുകയുള്ളു എന്ന് ഇന്നലെ വൈകുന്നേരം കണ്ടപ്പോൾ 

പറഞ്ഞിരുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/6&oldid=169972" എന്ന താളിൽനിന്ന് ശേഖരിച്ചത്