ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

58

                                                           തിൽകൂടി പോയാൽ നാഗോടി നമ്മുടെ സത്രത്തിൽ ഇരുട്ടിന്നു മുമ്പിൽ എത്താം. കൂടെയുള്ളതു ഭാ൪യ്യയായിരിയ്ക്കാം. പാപം, നടന്നു തള൪ന്നിരിയ്ക്കന്നു.  
                                                           ഭൂ-ദാ:_ 'മഹറാജ' നിങ്ങൾ മുമ്പിൽ  നടപ്പി൯ . ഞങ്ങൾ മെല്ലെ പിന്നിൽ കടക്കാം . ഇത്തരം പാലം കടന്നിട്ടു ഞങ്ങൾക്കു ശീലം കുറയും. 
                                                           മിത്ര :_ എന്നാൽ ഭാണ്ഡത്തെകൊണ്ടുള്ള ഉപദ്രവം നിങ്ങൾക്കു വേണ്ട. അതു നോം അക്കരയോളം സഹായിയ്ക്കാം. ഭാ൪യ്യ മുന്നിലും നോം മദ്ധ്യത്തിലും, പിന്നിൽ നിങ്ങളുമായി കടക്കാം. 
                                                           ഭൂ-ദാ:_ ഭാണ്ഡം ഭവാനെ കൊണ്ട് എടുപ്പിക്കയോ! അതു വേണ്ട . 
                                                           മിത്ര :_അതു ഇങ്ങോട്ടു തരുവീ൯. (ഭാണ്ഡം എടുക്കുന്നു.) ദേഹത്തിനു സ്വാതന്ത്ര്യം ഇണ്ടാകുന്നതല്ലെ നല്ലതു്. 
                                                           ഭൂ-ദാ:_ (ഭാണ്ഡം വിട്ടുകൊടുത്തും കൊണ്ടു്.)'മഹാരാജന്റെ' ഇഷ്ടം പോലെ . 
                                                                                                                     (എല്ലാവരും പാലത്തിൽ കയറി നടക്കുന്നു.)
                                                          മിത്ര:_ (ആത്മഗതം) ഇതുലേശം ഘനമില്ല.ഒരു സമയം നോട്ടായിരിയ്ക്കാം. (ഞെക്കിനോക്കീട്ടു്.) ഛീ ഛീ ഇതിൽ കടലാസിന്റെ തുണ്ടംപോലും ഇല്ല. ഏതായാലും ഇവളെ കൈവശ പ്പെടുത്തണം. പുഴയുടെ മദ്ധ്യത്തിൽ എത്താറായി.
                                                                                                                          ഗീതം ൫൨ . ചെഞ്ചുരുട്ടി_ഏകതാളം.
                                                                                                                                           പല്ലവി.
                                                                                                              കുറ്റമറ്റ രതിയോ ഇവളിന്ദ്രാണിയോ രംഭയോ,
                                                                                                                                         അനുപല്ലവി .
                                                                                                              അറ്റമില്ലാ ഭാഗ്യമിപ്പോൾ വന്നണഞ്ഞേനിന്നിഹ 
                                                                                                              കുറ്റക്കാ൪ വേണിയാളോടുറ്റവനായ് പറ്റിടാം
                                                                                                                                            ചരണം.
                                                                                                                        (ഭൂവനദാസനെ തള്ളി പുഴയിൽ ഇടുന്നു)
                                                          ഭൂ-ദാ:_ (വീഴുമ്പോൾ) ദുഷ്ടാ!

മിത്ര :_ എദോ! ഏത് ദുഷ്ട൯?










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/61&oldid=169974" എന്ന താളിൽനിന്ന് ശേഖരിച്ചത്