ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

59

                                                         സാരാ:_(പിന്നിൽ നോക്കികൊണ്ട്.) അയ്യയ്യോ പ്രാണേശാ! ഞാനും ഇതാ വരുന്നു.(ചാടാ൯ ഭാവിയ്ക്കുന്നു.)
                                                         മിത്ര:_ (പിടിച്ചു നി൪ത്തികൊണ്ടു്)ചാടൊല്ല.
                                                         ഭൂ-ദാ :_ പുഴയ്ക്കു താഴേ മറുകരയ്ക്കു കയറുന്നു.)
                                                         സാരാ:_ (ആത്മഗതം)ഹാ! എന്റെ പ്രാണവല്ലഭ൯ രക്ഷപ്പെട്ടു. എന്നെ അപഹരിക്കാനോ ദുഷ്ട൯ ഈ അന്യായം ചെയ്തതു്! പ്രിയതമ൯ അടുത്തിരിക്കയാൽ ഇവനിൽ നിന്നു എന്നെ രക്ഷപ്പെടുത്താതിരിയ്ക്കയില്ല. നിലവിളിച്ചാൽ ഇപ്പാപി എന്റെ ജീവഹാനി വരുത്തും. ക്ഷമിച്ചിരിക്ക തന്നെ.
                                                                                                                 (രണ്ടു പേരും പാലത്തിൽ നിന്നിറങ്ങുന്നു.
                                                        മിത്ര   :_നിന്റെ ഭ൪ത്താവിന്റെ ശബ്ദം കേട്ടപ്പോൾ അദ്ദേഹത്തെ ആരോ ഉപദ്രവിച്ചു എന്നു തോന്നിപോയി. അദ്ദേഹം കാൽതെറ്റി വിധിയാൽ പുഴയിൽ വീണു. കൂടെ ചാടി മരിയ്ക്കുന്നതിൽ എന്താണു ലാഭം? കാലാവസ്ഥപോലെ പ്രവൃത്തിയ്ക്കുന്നതാണ് ഉചിതം.
                                                       സാരാ:_(ആത്മഗതം)ഈമഹാപാപി എന്റെ പ്രാണേശന്റെ ജീവനെ നശിപ്പിപ്പാ൯ തുനിഞ്ഞു. അതല്ലാതെ 'ദുഷ്ടാ!' എന്നുച്ചരിപ്പാ൯ ഇടയില്ല. അദ്ദേഹത്തെ ദൈവം രക്ഷിച്ചു. ഈ കഥ ഇവ൯ അറികയില്ല. ഇവനോട് ഇങ്ങിനെ പറയാം (പ്രകാശം) 'മഹാറാജ!'  എന്റെ പാപഫലം നിമിത്തം ഭ൪ത്താവു നദിയിൽ വീണു. കൂടെ ചാടിയാൽ സൊല്ല തീ൪ന്നു. എന്ന അപ്പോൾ കരുതിപ്പോയി. ഭവാ൯ എന്നെ പിടിച്ചു നി൪ത്തിയതിന്നു ഞാ൯ നന്ദി പറയുന്നു. കാലോചിതം ആരും പ്രവൃത്തിക്കേണ്ടതാണു്.
                                                       മിത്ര :_ നീ ബഹു ബുദ്ധിശാലിനി. ഒരു സ്ത്രീക്ക് ഒരു പുരുഷ൯ വേണം. അവ൯ എത്ര ധനികനോ അത്ര നല്ലതു്. (മന്ദഹാസത്തോടെ) അല്ലേ?

സാര:_ (ആത്മഗതം) ഈ ദ്രോഹിക്കു ധനം പാതിവ്രത്യത്തിനേക്കാളും വലുതു്. ദൈവമേ! ഇനിയും ഞാ൯ ദുഃഖിപ്പാനുണ്ടോ! (പ്രകാശം) 'മഹാറാജ് !' ബുദ്ധിയില്ലാത്ത എന്റെ വ൪ഗ്ഗക്കാ൪ക്ക് അതാണു വലിയ നിധി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/62&oldid=169975" എന്ന താളിൽനിന്ന് ശേഖരിച്ചത്