ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

60

മിത്ര:_ശരി, ശരി. നമുക്കു നിന്റെ ഭർത്താവിന്റെ കാര്യം തന്നെ ഓർമ വരുന്നു. സാധു, വീണതോർത്തു കൂടാ. നീ നമ്മുടെ കൂടെയുള്ള അവസ്ഥക്ക് ആരും പലതും സംശയിയ്ക്കും. ഏതായാലും ഉടനെ പോലീസ്സിൽ അറിവു കൊടുക്കണം. ഒരു സമയം രക്ഷപ്പെട്ടിട്ടുണ്ടെങ്കിൽ

  അദ്ദേഹത്തെ നമ്മുടെ ബംഗ്ലാവിൽ എത്തിപ്പാൻ പ്രത്യേകം ഏൽപിയ്ക്കാം.

സാര:_പുഴയിൽ വീണ ആളെപ്പററി ഈ ആലോചന വെറുതെയാണു്. മിത്ര:_എന്തായാലും നമ്മുടെ മുറ നാം പ്രവർത്തിക്കണം. (ആത്മഗതം) നമ്മുടെ വണ്ടിയോടുകൂടി കുതിരക്കാരൻ നില്ക്കുന്നേടത്ത് എത്താറായി. (ആലോചിച്ചു) ഇവളോടുകൂടി ബംഗ്ലാവിൽ ചെല്ലുന്നതു തടസ്ഥമായിട്ടാണു കലാശിച്ചതു്. സബ്ബ്ജഡ്ജിയെ ഊണിനു ക്ഷണിച്ചത്

  അബദ്ധമായി. അതുകൊണ്ട് ഇവളെ വണ്ടിക്കാരനോടുകൂടി സത്രത്തിലേയ്ക്ക് അയയ്ക്കാം (പ്രകാശം) ഹേ സുന്ദരി! നിന്റെ ഭാണ്ഡം ഇതാ. രാത്രി സത്രത്തിൽ വസിയ്ക്കാം. ഈ അഴക്ക് വസ്ത്രത്തോടെ ഒന്നായി വണ്ടിയിൽ കയറി പോകുന്നതു നിനക്കും നമുക്കും പോരായ്മയാണു്.
  അതിനാൽ നിനക്കു ധരിപ്പാൻ തക്കതായ വസ്ത്രങ്ങളും സ്വന്തമായി ഒരു വണ്ടിയും നാളെ അവിടെ എത്തിയ്ക്കാം. ചെറുബംഗ്ലാവിൽ നമുക്കു സുഖേന കാലം കഴിയ്ക്കാം.

സാര:_ഇവിടത്തെ ഇഷ്ടത്തിന്നെതിരായി ഞാൻ എങ്ങിനെ പറയേണ്ടു. മിത്ര:_(സന്തോഷത്തോടെ) ഹാ സുന്ദരി! ഈ വാക്കുകൾ കർണ്ണാമൃതമായിരിയ്ക്കുന്നു.

                                                    (പിന്നിൽ കർട്ടൻ പൊന്തുന്നു.)
                                  
                                                             അങ്കം 4. രംഗം 3. 
                                     (കാട്ട് നിരത്തിൽ വണ്ടിയോടുകൂടി മുറുഗൻ നിൽക്കുന്നു.)

മിത്ര:_അടൈ മുറുഗാ!










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/63&oldid=169976" എന്ന താളിൽനിന്ന് ശേഖരിച്ചത്