ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

61

മുറുഗൻ:_ശാമി. മിത്ര:_ ഈ സാധു സ്ത്രീ തനിച്ച് എവിടുന്നോ വരികയാണു്. വഴി ശീലമില്ല. ഇവളെ നമ്മുടെ സത്രത്തിൽ നീ കൊണ്ടുപോയി ഇന്നു രാത്രി കൂടെ താമസിയ്ക്കണം. പിരിഞ്ഞുപോകരുത് കേട്ട്വൊ. മുറു:_നാനെങ്കെ പോവെൻ ശാമി. പോമാട്ടേൻ പുത്തി. മിത്ര:_നിനക്ക് ഉറക്കം ജാസ്തി. ബഡുവാ ഭദ്രം. മുറു:_അപ്പിടിയെ പൊന്ന് ശാമി. മിത്ര:_സുന്ദരീ! നാളെ കാണാം. ഇപ്പോൾ പിരിയുന്നതിൽ വ്യസനിയ്ക്കേണ്ട. (വണ്ടിയിൽ കയറി പോകുന്നു.) മുറു:_അമ്മാ! പോകലാമാ. ഇപ്പടി നടമ്മാ.

                                    (രണ്ടു പേരും നടക്കുന്നു)

മുറു:_ഏൻ പെരിയമ്മാ! പേശാതെ പോകിറോം. സാര:_ (നെടുവീർപ്പിടുന്നു.) പോകുന്നപ്പാ! എന്താണ് വേണ്ടതു് ? മുറു:_എന്നമ്മാ വെശനമാ! സാര:_എന്തിന്നു വ്യസനം. (ആത്മഗതം) നാഥാ! പ്രാണേശനെ എന്നിൽനിന്നു പിരിച്ചു. അദ്ദേഹം ഇന്നു രാത്രി ദുഷ്ട മൃഗങ്ങൾക്കിരയാകുമോ? അവരെ നീ കാത്തുകൊൾക. ഞാൻ ഇതാ ദുഷ്ടനയച്ചതെങ്കിലും ഒരു തുണയോടുകൂടി ആൾ പെരുമാററമുള്ള ദിക്കിൽ എത്തിയിരിയ്ക്കുന്നു. മുറു:_എന്നമ്മാ! ശുമ്മ നടക്കിറായി. പേശന്മ- ഓ! ഹോ! ഇരുട്ടിലെ പയമാ? ആനാൽ നാൻ ഒരു പാട്ടു പാടുകിറേൻ കേളുങ്കമ്മാ.

                                          ഗീതം ൫൩ .   ചെഞ്ചുരുട്ടി-ആദിതാളം.
                                                              പല്ലവി.
                                  തങ്കമതിനൊത്ത ചാരു
                                  പൂങ്കാവനപെൺ കുയിലേ!
                                                      
                                                           അനുപല്ലവി.
                                  നിൻകൃപ എൻ സ്വാമി നേരെ

തിങ്കൾമുഖിയങ്കുരിചൊ-തന്നാനെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/64&oldid=169977" എന്ന താളിൽനിന്ന് ശേഖരിച്ചത്