ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

62


       ഇളങ്കരിമ്പേ!രസക്കുഴമ്പേ!കരിങ്കാർവേണി!
       മല്ലികചെണ്ടേ! മദനനമ്പേ!-തന്നാനെ
       തേൻകുഴലേ!തന്നാനെ
       തേൻകുഴലേ!തേൻകുഴലേ!
       തേൻകുഴലേ!തന്നാനെ.                                           തങ്കമതി
                      ചരണങ്ങൾ.
      മാനിനി നിൻ മനമിന്നെൻ
      സ്വാമി വരനോടു ചേർന്നാൽ
      ഏണമിഴി ദീനമന്യെ
      വാണിടാമെ മാനമായി-തന്നെനെ
      ശൃണുസുമുഖി കീർത്തിമാനാം മിത്രബന്ധു
      ഭർത്താവായി തത്രവാഴാം തന്നാനെ
      പച്ചിലയെ പച്ചിലയെ പിച്ചകമേ!-തന്നാനെ.                   തങ്കമതി
  അമ്മാ!നാൻ തിരുടനല്ല. പയം വേണ്ട.

സാരഃ-നിന്റെ യജമാനനെ അറിഞ്ഞാൽ നിന്നെ അറിഞ്ഞു

       കൂടയൊ?

മുറുഃ-അതെപ്പിടിയമ്മാ!അവർ,മഹാരാശർ അവക്ക് എന്ന കുറച്ചൽ. ഒരു നാളക്ക് വന്ത് നൂറു രൂപായിയ്ക്കു മേലെ താശിമാർക്കു കൊടുക്കറാങ്കൊ. അമ്മാ!നാളെക്ക് നീ അങ്കെ പോയി പണത്തെ കേട്ടിരുന്താക്കാ റൊമ്പം കൊടുപ്പാര. റൊമ്പം നല്ല ശാമി. നിശമാ. ഔ, അന്തവിളക്ക് പാർത്തിങ്കളാ അതുതാൻ ശാരായകടൈ. അതക്ക് കൊഞ്ചം ഇന്താണ്ടെശത്തിരം. സാരഃ-എന്നാൽ വേഗം സത്രത്തിലേയ്ക്കു പോകാം. മുറുഃ-ഇതമ്മ!ശത്തിരം.

                              (പിന്നിൽ കർട്ടൻ പൊന്തുന്നു.)
      =======================================
                       അങ്കം 4. രംഗം 4. നാഗോടിസത്രം.
           --------------------

മുറുഃ-വാ അമ്മാ!ഉക്കാറുങ്കൊ. ഇതെന്നാ ഇൻട്രക്ക് ഇങ്കെ ആരുമില്ലയെ! ദിനം റൊമ്പം പേരിരിപ്പാങ്കമ്മാ! (ഇരുന്നും കൊണ്ട്)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/65&oldid=169978" എന്ന താളിൽനിന്ന് ശേഖരിച്ചത്