ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

63

സാരഃ-ആളില്ലങ്കിലും ഉണ്ടെങ്കിലും നമുക്കെന്താണു്? (ഇരിയ്ക്കുന്നു.) മുറുഃ-ഒണ്ണുമില്ലമ്മാ, ആനാലും റൊമ്പം കുളിരമ്മ!ഇന്ത വിറകെടുത്തു കൊഞ്ചം നെരുപ്പു കായട്ടും. (തീ കായുന്നു)അമ്മാ!യശമാനർ ദിനം ഒവ്വോരോ അണ കൊടുപ്പാങ്കോ. ഊട്ടുക്കു പോകുംപോത് തണ്ണികിണ്ണി കുടിക്കിറതക്ക്.

  ഇൻട്രക്ക് കുളിരക്ക് ഇന്ത നെരിപ്പെ കുതി.

സാരഃ-(ആത്മഗതം) ചാരായം വാങ്ങാൻ ഇവന് പൈസ്സകൊടുക്കട്ടെ. ഇവിടെനിന്നു പോകുവാൻ തരം നോക്കാം. (പ്രകാശം)മുറുഗാ!ശാപ്പ് പൂട്ടിപ്പോയോ? മുറുഃ-എങ്കമ്മാ അതാ വിളക്കെരിയുതെ. പാരമ്മ. സാരഃ-പണമിതാ നീ പോയി വോണ്ടതു കഴിച്ചു മടക്കത്തിൽ കുറേ ഇങ്ങോട്ടും എടുത്തോളു. മുറുഃ-അപ്പിടിെ പൊന്നമ്മാ! (പോകുമ്പോൾ തിരിഞ്ഞു നോക്കി. ആത്മഗതം) ഇന്തമ്മ മോശം പണ്ണുവാളാ-ഇല്ലെഃഇല്ലെ.കടൈ കിട്ടെയാച്ചുതെ. സാരഃ-ശാപ്പ് അടുത്തിരിയ്ക്കുയാൽ ഇപ്പോൾ ഇവിടുന്നു മാറരുതു്. മടങ്ങി വന്നതിൽ പിന്നെ മുറുഗന്റെ സ്ഥിതി നോക്കി വേണ്ടതു പ്രവൃത്തിയ്ക്കാം. (എഴുന്നേററു മുറുഗൻ വരുന്നതു നോക്കുന്നു.ഓ!വിദ്വാനെത്തിപ്പോയി.

   (മുറുഗൻ കക്ഷത്തിൽ ഒരു കുപ്പി റാക്കും കയ്യിൽ രണ്ടു ചിരട്ടയുമായി പാടി വരുന്നു.)
                 
         ഗീതം ൫൪. ചെഞ്ചുരുട്ടി-ആദിതാളം.
       (നാനാനന്നാന നാനന്ന നന്നാന.)
  ഭൂതലെ വാണിടുന്ന മാനവരെല്ലർക്കും
  ഭൂരിസന്തോഷത്തിന്നായ് ജാതമായീവസ്തു                             (നാനാ)
  ദേശസഞ്ചാരത്തിൽ കാശുകളയുന്ന
  മോശക്കാർക്കിസുഖം ലേശം കിടയ്ക്കുമോ?                               (നാനാ)

അമ്മാ! കൊണ്ടന്തേൻ ഉക്കാറുങ്കമ്മാ! വാ!വാ! (ഇരുന്നു ചിരട്ട മുന്നിൽ വെയ്ക്കുന്നു) നീതാൻ ഊത്തികൊടു.

സാരഃ-അങ്ങിനെതന്നെ.(പകർന്നു കുടിയ്ക്കുന്നെന്നു ഭാവിയ്ക്കുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/66&oldid=169979" എന്ന താളിൽനിന്ന് ശേഖരിച്ചത്