ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

64

  (ആത്മഗതം) ഞാൻ ചാരായം കുടിയ്ക്കാതെ ചിരട്ട വെയ്ക്കുന്നത് ഇവൻ അറിയുന്നില്ല.

മുറു:_(കുടിയ്ക്കുന്നു)റൊമ്പം നല്ലത്. നീ കുടിയമ്മാ. സാര:_(ചാരായം) പിന്നേയും പകരുന്നു.) ഇതു കൂടെ കുടി മുറുഗാ! മുറു:_കുടിയ്ക്കുംപോത് പേശി പേശി താൻ കുടിയ്ക്കുവേണം. അതുതാൻ ശാക്കണക്കു മേൽ നല്ലതു്. ഇതക്കു മേലെന്നശുകമമ്മാ. സാരാ:_വിദ്വാന് മുഖപകർച്ച തുടങ്ങിയിരിയ്ക്കുന്നു. മുറു:_നാടൻ ആടുറൻ പാരുങ്കമ്മാ! (പാടികളിയ്ക്കുന്നു.)

                      ഗീതം ദ്ര ദ്ര. മായാമാളവഗൌളം_ആദിതാളം.
              വാട്ടെ പ്ലെഷർ നകംതായെ പട്ടെ ശാരായം 
              മട്ടൻറോസ്റ്റ് കൂട്ടി ഡോസ്സുരണ്ടുപോട്ടക്കാ
              യഷുസൌഖ്യംസിക്കുത്തതെ എൻട്രശൊല്ലാമൊ? 
              ഇഷ്ടദിവ്യമദുഇത്താ ഭൂമിയൊളഗെനോടിദ്രെ 
              കോളറക്കും കോളിക്കിന്നും കൊടുപ്പതുണ്ടു ഡോക്ടർ
              കാളികൂളി പൂശയ്ക്കെല്ലാം വേണമിതു തപ്പാതെ
              ബുദ്ധി ശക്തി വർപ്പിയ്ക്കും നിത്യം പാനം ചെയ്തെന്നാൽ
              സിദ്ധമല്ലെ തുഞ്ചന്നിതു കായ്ക്കവാസ്തെ ബോലുമൈ.
                    (ലഹരിയിൽ ആടിനടക്കുന്നു.)

സാരാ:_മുറുഗ്! ഇത് എനിയ്ക്കുവേണ്ടി കൂടി. (പകർന്നു കൊടുക്കുന്നു.) മുറു:_(വാങ്ങി കുടിച്ചു് ഇടറി സംസാരിയ്ക്കുന്നു) ആടറതറക്ക്കാൽ പരറതില്ലൈ.(ചാഞ്ചാടി നടക്കുന്നു) സാര:_ഓ!ഹോ! ആടുറതക്ക് കാൽ വരറതില്ലയാ? ഛീ വെക്കം. മുറു:_(ഇടറി) നാൻ പടുക്കട്ടും. (കിടക്കുന്നു) സാര:_മുറുഗാ! പടുക്കേണമേ? ഇതുവും കൂടി. മുറു:_മൊള്ളാ മൊള്ളാ ഊത്ത്, ഊത്ത് (വായ തുറന്നു കാണിയ്ക്കുന്നു)

സാര:_(പകർന്നു കൊടുത്തുകൊണ്ടു) മതിയോ?










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/67&oldid=169980" എന്ന താളിൽനിന്ന് ശേഖരിച്ചത്