ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

65

മറു:_(ഇടറി) പോതും സാര:_മുറുഗാ!എഴുന്നേറ്റ് ഒന്നു കുളിയ്ക്കു. മുറു:_(കഥയില്ലാതെ പിറുപിറുക്കുന്നു.) സാര:_(മുറുഗന്നു ബോധമുണ്ടോ എന്നു പരീക്ഷിയ്ക്കുന്നു) ഇവന്നു ലേശം ബോധം ഇല്ല. പോവാൻ ഇതുതന്നെ തരം. വിധിയുണ്ടങ്കിൽ കാണാം. (പോകുന്നു)

                                                           (കർട്ടൻ വീഴുന്നു)
                          ===================
                                     അങ്കം 4. രംഗം 5. (കാട്ടുനിരത്ത്)
                         =====

സാര:_പ്രാണേശനുമായി എന്നു ചേരാനാകും! മാതാപിതാക്കന്മാരോടുകൂടി ഉല്ലസിയ്ക്കേണ്ടുന്ന ഭാഗ്യം നീ ഞങ്ങൾക്കു തരുമോ ദയാനിധേ! ആരുമില്ലാത്തവർക്കു ദൈവം തുണയില്ലേ.

               ഗീതം56. ദേശികതോടി_ആദിതാളം. 
                                  പല്ലവി.
         അവനിയിലി പാപിനിപോൽ അബലമാരിലില്ല നൂനം
                              അനുപല്ലവി.
           പ്രബലസന്താപത്തിൽ വീണു അവധിയില്ലാതുഴലുന്നു            അവ
                                 ചരണം. 
            മരണമില്ലാ തീവിധത്തിൽ ഉരുളുന്നെന്തിനി ഞാനീശാ!
            കരളുരുകീടുന്നു തവ ചരണദാസിക്കിന്നു ന്ഥ!                     അവ

രുദ്രൻ:_(പ്രവേശിച്ച് ആത്മഗതം) കൊങ്കണരാജ്യത്തയ്ക്കു് എന്നെ അയച്ചതു വെറുതെയായില്ല. അനന്തശയനന്റെ ഗൂഢാലോചനകളെല്ലാം ഉപായത്തിൽ അറിഞ്ഞു. ഈ കഥ നമ്മുടെ സ്വാമി കന്നടേശനോടുണർത്തിച്ചാൽ സന്തോഷിച്ച് എന്നെ സുബ്ബേദാരാക്കും. മിത്രബന്ധുവിന്റെ സത്രത്തിൽ കിടന്നുറങ്ങി പുലരാൻ നാലഞ്ചുള്ളപ്പോൾ കന്നടത്തേയ്ക്കു പുറപ്പെടാം. സാര:_(ആത്മഗതം) വഴി പരിചയമില്ല. എങ്ങോട്ടു നടക്ക

9*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/68&oldid=169981" എന്ന താളിൽനിന്ന് ശേഖരിച്ചത്