ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

66

    ട്ടെ. സത്രത്തിലേയ്ക്കു പോയ വഴി ഇതുതന്നെയായിരിക്കാം. ഒരു വിളക്കുകാണുന്നു. (പരിഭ്രമത്തോടെ)അയ്യോ ഗ്രഹാചാരമോ! എന്നെ കോട്ടയിനിന്നു പിടിച്ചു കെട്ടിയ സിപ്പായിയല്ലേ ഇത്! കണ്ടെങ്കിലെന്റെ കഥ തിർന്നു. ദൈവമേ രക്ഷ! ഈ മരം മറഞ്ഞു നില്ക്കട്ടെ. 
   രുദ്രൻ:-(സുക്ഷച്ചു നോക്കുന്നു) എന്താണു മരത്തിന്റെ ചുവട്ടിലേയ്ക്ക്  ഓടിയതു്. (അരയിൽ കെടിടയ വിളക്കു തിരിച്ചു നോക്കുന്നു) ഛേ! അവിടുന്ന് എവിടേയും പോയില്ലല്ലോ. (അരയിൽ നിന്നു കത്തി ഊരി വലങ്കയ്യിൽ പിടിച്ച് അടുത്തുചെന്നു നോക്കി സാരഞ്ജിനിയുടെ കൈ പിടിച്ചു കത്തി അരയിവെച്ചു ചിരിച്ചുകൊണ്ട് )
        ഗിതം 57.സൌരാഷ്ട്രം -ആദിതാളം. 
        പല്ലവി. 
    ആ ഹാ ഇതെന്ാതൊരത്ഭുതം!
   ഈ മടുമൊഴിയുടെതടവിതു വിധമോ ശിവ!
             ഖണ്ഡങ്ങൾ.
     കടില  കുമതികളിൽ മുടി ചടുലയാം 
      തടമുലയാളേ! അടവിതു ബഹുരസം 
      തടവതിൽ പോവാതോ അടവിയിൽ നടുവതിൽ 

ഝടുതയിൽ പോവാതോ വിടുമോ നിന്നുടലിനി? ആ

      ആ  ഹാ! തനിയ്ക്കു വിധച്ചതു തലക്കുമീതെ. പരസ്യപ്രകാരമുള്ള ഇനാം വാങ്ങാൻ സംഗതിയാക്കിയതിനാൽ നിനക്കു വന്ദനം. 
           നീ വമ്പത്തിതന്നെ. ജേൽ പാറാവുക്കാരന്റെ തല പോകാൻ നീ ഇടയാക്കി. നിശാചാരി!നീ എന്നേയും പറ്റിയ്ക്കും. അതിനാൽ ഇതാണ് നല്ലതു്. (വേഷ്ടി എടുത്തു തന്റെ കയ്യോടു ചേർത്തു കെട്ടുന്നു) നടക്കു. മഞ്ഞും വെയിലും കൊണ്ടു നടക്കേണ്ട. നല്ല സ്തലത്താക്കിത്തരാം. രാജാവുമായി സഖത്തിൽ കാലം കഴിച്ചൊ. അതല്ലെങ്കിൽ തലപോകും. കണ്ടോളു. 

സാരഃ-കുറെ കാലമായി നാനാസുഖങ്ങൾ അനുഭവിച്ചുപോരുന്ന എനിയ്ക്കു മരണം ഒരു ആശ്വാസമായിതിരും. അതിനാൽ ഭയപ്പെടാനില്ല.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/69&oldid=169982" എന്ന താളിൽനിന്ന് ശേഖരിച്ചത്