ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ര:-കാ:- ഇത് നമുക്കു തരമായി.

ഭു:-ദാ:- അതെ, ആചാര്യർ വരുന്നവരെ വെടി പറഞ്ഞിരിയ്ക്കാം.
സാര:- അതിലും ഭംഗി ഈ തോട്ടത്തിൽ ലാത്തി പുഷ്പങ്ങൾ പറിച്ച്
      ആനന്ദിയ്ക്കുന്നതല്ലേ? 
കോ:-രാ:- കണ്ടോ സൂത്രക്കാരിയുടെ വിദ്യ? 
ഭു:-ദാ:- ഹേ! ഇതിലെന്താ സൂത്രവും വിദ്യയും?
ര:-കാ:- സാരഞ്ജിനീയുടെ വക്കീൽനാമം അവിടുത്തേയ്ക്കു
      തന്നിട്ടുണ്ടായിരിയ്ക്കാം.
ഭു:-ദാ:- ന്യായം പറവാൻ ഒരു വക്കീൽനാമം വേണമോ?
സാര:- മതി തർക്കം നിങ്ങൾ ഇഷ്ടമുണ്ടെങ്കിൽ വരുവിൻ. ഞാൻ
      പൂത്തോട്ടത്തിൽ പോയി ആനന്ദിയ്ക്കട്ടെ. (ഇറങ്ങുന്നു) 
ഭു:-ദാ:- (എഴുന്നേറ്റ് ) ഞാൻ വന്നേയ്ക്കാം. (ഇറങ്ങുന്നു)
ര:-കാ:- ചന്ദ്രികയെ പിരിഞ്ഞു ചന്ദ്രൻ ഇരിയ്ക്കില്ലല്ലോ.
സാര:- മതി ജ്യേഷ്ഠത്തി.
         (ഭുവനദാസും സാരഞ്ജിനീയും തോട്ടിൽ ഒരു ഭാഗവും,
          രത്നകാന്തിയും കോമളരാജനും മറ്റൊരു ഭാഗവുമായി
           സംഭാക്ഷണം ചെയ്തും കെണ്ടു പൂക്കളറുത്ത് ഉല്ലസിയ്ക്കുന്നു.)
കോ:-രാ:- ഹേ മഹാ സുന്ദരി! നിന്റെ വിലാസങ്ങൾക്ക് എന്നു ഞാൻ
              പാത്രമാകും?
ര:-കാ:- ദൈവകടാക്ഷമുണ്ടെങ്കിൽ ഉടനെ ആവാം.  
കോ:-രാ:- (പുഷ്പം അറുക്കുന്നു.)എന്റെ കയ്യിലുള്ള ഈ പുഷപത്തിന്റെ  
       പരിമളം എത്ര വിശേഷം!നോക്കു. (രത്നകാന്തിയുടെ
       മൂക്കിന്നരികെ പിടിക്കുന്നു.)
ര:-കാ:- പ്രാണേശാ! ഈ പുഷ്പം ഭവാന്റെ കയ്യിലുള്ളതാകയാൽ
       അതിന്റെ സുഗന്ധം ഇരട്ടിച്ചിരിയ്ക്കുന്നു.
‌കോ:-രാ:- എന്നാൽ, ഇത് എന്റെ ഓമനയുടെ തലയിൽ ഞാൻ
       ചൂടിയ്ക്കാം.

ര:-കാ:- (ലജ്ജയോടെ) അതിനെന്താ വിഷമം?










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/7&oldid=169983" എന്ന താളിൽനിന്ന് ശേഖരിച്ചത്