ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

70

                                                                        അനുപല്ലവി 
                                                           വാരിജാക്ഷി  സാരതന്റെ
                                                           നേരുവാർത്ത  യാരറിവു-                       (പാരി)
                                                                   ചരണങ്ങൾ
                                                            കൊണ്ടുപോയോ കന്നടന്റെ
                                                            അന്തികേമൽ കാന്തതന്നെ
                                                            കോണ്ടലാണീ പൂങ്കുഴലെ!
                                                            കണ്ടകനെന്തു ചെയ്യുമോ!                       (പാരി)
                                                             എള്ളിലെണ്ണ  പോലെ വാണു
                                                             കൊള്ളു മാ  കരുണാ  സിന്ധോ!
                                                             പുള്ളിമൃഗ  ലോചനയാം
                                                             വല്ലഭയ്ക്കു നീ താൻ ഗതി.                       (പാരി)   
                                    ഈ സർക്കാർ തോട്ടത്തിൽഅധികം  ആളുകളുടെ പെരു
                                    മാററമുള്ളതിനാലും, രാജധാനിയ്ക്ക് അടുത്തിരിയ്ക്കയാലും,എ
                                    ന്റെ നായകിയെ  പററി വല്ലതും അറിയാറാകും. (ചുററി നട
                                    ക്കുന്നു) ഇതാ ഒരു സ്ത്രീ ലാത്തുന്നു. (സൂക്ഷിച്ചു നോക്കികൊണ്ടു)
                                     രത്നകാന്തിയോ? ആട്ടെ, ശ്രദ്ധ ഗോസ്സായി  എന്നു നടിച്ചു
                                    കളയാം.
                                  രത്ന:_(ആത്മഗതം) തോട്ടത്തിൽ എന്താണ് ഒരു ഗോസ്സായി
                                         നടക്കുന്നത്.
                                  ഭൂ-ദാ:_(അടുത്തു ചെന്ന  രത്നകാന്തിയോട്) ആനന്ദം ഭവി
                                          യ്ക്കട്ടെ.
                                  രത്ന:_(ചിരിച്ചും കൊണ്ട്)ആ ഹാ! ഒന്നാന്തരം ഗോസ്സായി.
                                          ചെറുപ്പം മുതല്ക്കു കാണുന്ന എന്നെ കബളിപ്പാൻ ശ്രമിയ്ക്കേ
                                          ണ്ടടോ.
                                 ഭൂ_ദാ:_രത്നകാന്തി! ആ വിചാരം എനിയ്ക്കില്ല.
                                 രത്ന:_അനുജത്തിയെ തേടി നടന്നു വെറുതെ  കായദ്രോഹം
                                        ചെയ്യേണ്ട. കോമളരാജനെ തേടി ഞാൻ നടന്നിരുന്നുവെ
                                        ങ്കിൽ എന്റെ ദേഹം ശോഭയോടുകൂടി ഇന്നിരിയ്ക്കുമായി
                                        രുന്നോ?
                                  ഭൂ_ദാ:_ഉപദേശം കൊള്ളാം.
                                  രത്ന:_എന്തു സംശയം. 'സാരയെ' കന്നടന്റെ അധീനത്തി

ൽനിന്നു കൊണ്ടുവരുവാൻ നിന്നാൽ അസാദ്ധ്യം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/73&oldid=169987" എന്ന താളിൽനിന്ന് ശേഖരിച്ചത്