ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

71

                                       ഗീതം ൬൧.ഹിന്തുസ്താനികോപ്പി-രൂപകം-
                                                                   പല്ലവി
                                      സാരമാകും മന്ത്രിപുത്രൻ നീ സന്താപസിന്ധോ!
                                      നീറിടുന്നേകാന്തനായി വൃഥാ.
                                                             അനുപല്ലവി
                                      നാരിമണി തന്നെയോർത്തു
                                      പാരിലലയുന്നതോ നിൻ
                                      സാരബുദ്ധി ചൊല്ലു സുന്ദര!-ഭൂമണ്ഡലത്തിൽ.                              (സാര)
                                                             ചരണം
                                       ആടൽ വിട്ടെന്നോടു  ചേർന്നാൽ
                                       കേടകന്നു വാണിടാമേ
                                       തേടവേണ്ട സാരതന്നെ നീ-ചൊല്ലിടാമിന്നു.                                (സാര)
                             ഭൂ_ദാ:_താമസം എവിടെയാണ്?
                             ഭൂ_ദാ:_ഇപ്പേൾ മുമ്പുണ്ടായിരുന്നേടത്തല്ല.
                             ഭൂ_ദാ:_മുമ്പ് എവിടെയായിരുന്നു? ഇപ്പോൾ എവിടെയാണു്?
                             രത്ന:_ഒന്നും അറിയികയില്ല അല്ലേ? അനുജത്തിയുടെ കൂടെ എ
                                ന്നെ തടവുകാരിയാക്കി പിടിച്ചപ്പോൾ  ഉപരാജാവോട് ഉ
                                പായത്തിൽ കൂടി  കുറെക്കാലം കഴിച്ചു
                             ഭൂ_ദാ:_പിന്നെയോ?
                             രത്ന:_ആ വിദ്വാനത്തെക്കാൾ രസികനും അധികം സ്വാതന്ത്ര്യം
                                  തരുന്നവനുമായ പുട്ടണ്ണ അരശു എന്ന ആളെ കൂടെയാണ് 
                                  ഇപ്പോൾ രസിച്ചു കാലം  കഴിച്ചുവരുന്നതു്
                     ഭൂ_ദാ:_തോന്നിയവാസമായി കാലം  കഴിയ്ക്കുന്നതു മൃഗപ്രായമ
                         ല്ലെ? ഹാ കഷ്ടം! കഷ്ടം!
                                            ഗീതം ൬൨. സുരട്ട-ആദിതാളം.
                                                         പല്ലവി
                                       പതിവ്രത മാർകളീവിധം ചെയ്യുന്നാകിൽ
                                       ചിതമാമോ, ചൊല്ലിടു രത്നകാന്തി?
                                                      അനുപല്ലവി
                                       പാർത്ഥിവ പുത്രികൾ ലേശവും ചെയ്യരുതേ.                                (ചിത)
                            രത്ന:_പ്രസംഗിയ്ക്കാനോ ഭാവം!

ഭൂ_ദാ:_നീ ഒരു രാജകുമാരി. കോമളരാജനെ വരിയ്ക്കാമെന്നു വാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/74&oldid=169988" എന്ന താളിൽനിന്ന് ശേഖരിച്ചത്