ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

72

ഗ്ദത്തം ചെയ്ത നീ ഉപരാജാവിന്റെ വെപ്പാട്ടിയായി.അദ്ദേഹത്തെയും വിട്ട് ഇപ്പോൾ മറ്റൊരാളുടെ കൂടെയായി.അയ്യോ!ഇതെന്തു കഥയാണ്!രത്നകാന്തീ!ദു൪ന്നയങ്ങൾക്ക് അടിമയാകരുതേ. രത്ന:_ അതല്ല ,പുരുഷന്നു ഞാനടിമയാകാനൊ? ജന്മനാ ഇല്ലാ.ലണ്ട൯,പാരീസ്സു മുതലായ നഗരങ്ങളിലെ യുവതികൾക്ക് എത്രയോ സ്വാതന്ത്ര്യമുണ്ടു്.സ്ത്രീപുരുഷന്മാ൪ ഒപ്പം വിനോദിക്കുന്നില്ലയോ? ഇതൊക്കെ നീയും അറിഞ്ഞിരിക്കെ പുരുഷന്നു സ്ത്രീ കീഴടങ്ങണമെന്നോ നീ പറയുമോ? ഭൂ -ദാ:_ വേണ്ടുന്ന പരിജ്ഞാനമുണ്ടെങ്കിൽ കീഴടങ്ങേണ്ടതില്ല.നാം ആ പരിജ്ഞാനത്തിൽ എത്താത്തവരാണു്.ഇനി നൂറു കൊല്ലം കൊണ്ട് എത്തുകയും ഇല്ല.അതുകൊണ്ട് ******** രത്ന:_ മതി മതി കേട്ടത്.ഇതുതന്നെയാണ് പ്രസംഗം എന്നു പറഞ്ഞത്.ബാക്കി സാരഞ്ജിനിയോടു ആയിക്കോളൂ.ഞാ൯ പോകുന്നു.(പോകുന്നു) ഭൂ -ദാ:_ മഹാപാപശക്തി! വിദ്യയുണ്ടെങ്കിൽ ഒരു സ്ത്രീ അവിവേകിനിയായി ഈ വിധം അലയുമോ? കഷ്ടം! കഷ്ടം!നമ്മുടെ സമുദായത്തിൽ ഇപ്പോഴുള്ള ചില മൂഢസമ്പ്രദായങ്ങളെ തീ൪ക്കാ൯ വേണ്ട വഴി എടുക്കേണ്ടതാണ്.

                         (ക൪ട്ട൯ വീഴുന്നു)
                        അങ്കം 5. രംഗം 1
            കന്നടരാജാവിന്റെ അരമന.

ക- രാ:_ ജേലിൽ നിന്നു ചാടിപ്പോയ സാരഞ്ജിനിയെ പിടിച്ചു കൊണ്ടു വരുന്നാൾക്കു നല്ല സമ്മാനം നല്കുമെന്ന വിളംബംരം ചെയ്തു.എന്നിട്ടും,ഇതുവരെ അവളെ നമ്മുടെ മുമ്പാകെ ഹാജരാക്കുവാ൯ ആ൪ക്കും കഴിഞ്ഞില്ലല്ലൊ.ഇനി വേറെ മാ൪ഗ്ഗം ആലോചിക്കണം.

സേവ :_ മഹാരാജാധിരാജനേ! തിരുപാദദ൪ശനത്തിന്നായി ഒരു സിപായി വന്നിട്ടുണ്ടു്. കൂടെ കുമാരി സാരഞ്ജിനിയും ഉണ്ടു്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/75&oldid=169989" എന്ന താളിൽനിന്ന് ശേഖരിച്ചത്