ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

73 ക- രാ (ആശ്ചര്യത്തോടെ) കിട്ടിപ്പോയി! ഇല്ലെ! ഇങ്ങട്ടു വേഗം വരുവാ൯ പറയു. സേവ റാ൯ (പോകുന്നു) ക രാ ഇനിയും ഇവൾ അനുസരണക്കുറവു കാണിയ്കുമോ? രുദ്ര൯ (സാരഞ്ജിനിയോടുകൂടി പ്രവേശിയ്കുന്നു)മഹാരാജാവു ജയിച്ചാലും.ഞാ൯ കൊങ്കണ രാജ്യത്തുപോയി***** ക രാ സിപ്പായി ! സംസാരിപ്പാ൯ വരട്ടെ.നീ അല്പം നേരം മാറി നില്ക. രുദ്ര൯ കല്പന പോലെ (പോകുന്നു) ക രാ (പുഞ്ചിരിയോടെ സാരഞ്ജിനിയെ നോക്കികൊണ്ട്)ഹേ !ലോകൈകസുന്ദരി!ഷ്കീണം സാര:_ഞാ൯ തിരുമേനിയുടെ തടവുകാരിയായിരിയ്ക്കയാൽ ഒപ്പം ഇരിയ്ക്കുന്നത് അനുചിതമാണെന്നു വ്യസനപൂ൪വ്വം ഉണ൪ത്തിച്ചുകൊള്ളുന്നു. ക-രാ:_നമ്മുടെ മോഹത്തെ സാധിപ്പിപ്പാ൯ നീ ഇഷ്ടപ്പെടുന്നു എന്ന ഭാവത്താൽ അറിയുന്നതിനാൽ ഇവിടെ ഇരിയ്ക്കന്നതിന്നു വിരോധമില്ല. നിന്റെ പിതാവിന്ന് അനന്തശയനരാജ്യം തിരികെ കൊടുത്തുകളയാം. ഇങ്ങട്ടു വരാം.

                                                               ഗീതം  ൬൩ . കമാശി      ആദിതാളം.
                                                                             പല്ലവി.
                                                പ്രാണനാഥെ! കണ്മണി! നീ വാ, വാ വാ സുന്ദരി!
                                                                           അനുപല്ലവി.
                                                ഏണാക്ഷീമണി! നിന്നാൽ ദീനനാമീ രാജനെ
                                                ത്രാണനം ചെയ്തീടുകിന്ന
                                                മാനിനി! നി൯ കൃപയാലെ
                                                പ്രാണരക്ഷ ചെയ്തമെനീ                                    (പ്രാ)
                                                                            ചരണം.
                                               ബന്ധുരഗാത്രി ബാലെ ! ദന്തിഗാമിനി!സുശീലെ!
                                               സന്തതം നിന്നെ നിനച്ചു
                                               ഹന്ത ഞാനൊ വലയുന്നു
                                               വെന്തിടും ഞാ൯ നിന്നാലിന്നു.                           (പ്രാ)

10*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/76&oldid=169990" എന്ന താളിൽനിന്ന് ശേഖരിച്ചത്