ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

74

സാര:_നിന്തിരുവടി എന്നെ തെറ്റിധരിയ്ക്കയാണ്. അച്ഛന്നു രാജ്യം തിരികെ കൊടുക്കാതിരുന്നാലും എന്റെ പ്രാണഹാനി വരുത്തുന്നതായാലും വേണ്ടതില്ല.

                         ഗീതം ൬‌‌ർ. കാമാശി _ഏകതാളം 
                                 പല്ലവി                                                                                                                                                                            
     മുന്നമെ വരിച്ചനാഥൻ തന്നെ കൈവെടികെന്നുള്ള
                              അനുപല്ലവി.
     നിന്മതം പോലിന്നു ചെയ്പാൻ ഖിന്നയാമിവൾ നിനച്ചാൽ 
     നിന്നടി മലർ തന്നാണു മന്നവാ ആവതെല്ലേതും               (മുന്നമെ)
                                  ചരണം
      പ്രാണന്ഥ നായിടുമെൻ ഭുവനദാസനെ യൊഴിഞ്ഞു
      വാനവർ കോൻ വന്നാലുമി മാനിനിയെ കിട്ടാനൂനം.           (മുന്നമെ)

കാ-രാഃ_(കോപത്തോടെ) നിന്റെ നാഥനെ എത്തിച്ചു തരാം_അവന്റെ തല കൊണ്ടുവരുന്നാളക്കു 12000 ഉറുപ്പിക കൊടുക്കുമെന്നു പ്രസിദ്ധംചെയ്തു കളയാം. ആരാണവിടെ? രുദ്രൻ:_(പ്രവേശിയ്ക്കുന്നു) ഏറാൻ. ക-രാ:_നിനയ്ക്ക് ഇവളെ എങ്ങിനെ പിടികിട്ടി? രുദ്രൻ:_മഹാരാജാവെ! അനന്തശയനരാജാവിന്റെ വിവരങ്ങൾ ഗോപ്യമായി അറിഞ്ഞു വരുവാൻ എന്നെ അയച്ചിരുന്നു. അവിടെ ചെന്നു രിപുക്കളുടെ ഗൂഢാലോചനകൾ മനസ്സിലാക്കി വരും വഴിയ്ക്ക് ഇന്നലെ രാത്രി നാഗോഡിയിൽ വെച്ച് ഈ രാജകന്യകയെ യദൃച്ഛയായി കണ്ടുകിട്ടി.

       പിന്നെ അനന്തശയനരാജാവു കൊങ്കണേശന്റെ സഹായത്തോടുകൂടി തീർച്ചയായും ഇവിടുത്തോടു യുദ്ധത്തിന്നു വരും, എന്ന് അറിവു കിട്ടി.

ക-രാ:_(സാരഞ്ജിനിയോട്) ഇങ്ങിനെ വേഷംകെട്ടി കാരാഗ്രഹത്തിൽനിന്നു പൊയ്ക്കളഞ്ഞാൽ പിടികിട്ടില്ലന്നു കരുതിയോ? സിപ്പായി! മറ്റു കാർയങ്ങൾ പിന്നെ വന്നു ബോധിപ്പിയ്ക്കാം. കല്പിച്ചതായ ഇനാം വാങ്ങി പോകാം. രുദ്രൻ:_മഹാരാജാവു ജയിച്ചാലും. (വാങ്ങി പോകുന്നു)

ക-രാ:_ഹേ! പൂർണ്ണചന്ദ്രാനനെ! നിന്റെ അതിരമണീയമായ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/77&oldid=169991" എന്ന താളിൽനിന്ന് ശേഖരിച്ചത്