ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

75


സൌന്ദർയ്യം നാം കണ്ടിരുന്നില്ലെങ്കിൽ വൈഷമ്യമില്ലായിരുന്നു. വ്യഥകൊണ്ടു ഞാൻ യമലോകം പ്രാപിയ്ക്കുന്നതിൽ നിനക്കു സങ്കടം തോന്നുന്നില്ലയോ? ദേഹത്തിന്നു നാശം വരുമെന്നു മാത്രമല്ല, അതിന്നു മുമ്പായി ചിത്തഭ്രമംകൂടി ഉണ്ടാകുമോ എന്നു സംശയിയ്ക്കുന്നു. അതിനാൽ എന്നെ രക്ഷിച്ചാലും.

                        ഗീതം ൬൫. ശകന_ആദിതാളം.
                                  പല്ലവി.
                  നാമിനി ചേരുക ബാലേ!
                  കോമളാംഗി! മധുവാണി!
                              അനുപല്ലവി.
                  കാമിനി! നിൻ മനസ്താപം ഈ
                  യാമിനിയിൽ വെടിയേണം                  (നാമിനി)
                                ചരണം
                  താമസ മരുതേ കന്യേ! നീ
                  കാമിത മരുളുക ധന്യേ! 
                  കാമനമ്പു ചൊരിയുന്നു മമ
                  പ്രേമസാരനിധി മാന്യേ!                    (നാമിനി)

സാര:_കല്പിച്ചതൊക്കെ കേട്ടു. ന്യായമായും യുക്തിയായും സംസാരിയ്ക്കുന്നത് അങ്ങുന്നു കയ്ക്കൊള്ളുന്നില്ല. ഞാൻ എന്തുണർത്തിയ്ക്കട്ടെ! ക-രാ:_ഹേ ജഗന്മോഹനേ! വിപരീതം പറയാതെ എനിയ്ക്കു ജീവദാനം ചെയ്താലും. സാര:_അവിടത്തെ അഭിലാഷം സാധിപ്പിച്ചാൽ എന്നോടു വാത്സല്യമുണ്ടാകും തീർച്ചതന്നെ. പക്ഷെ സദാചാരപാതിവ്രത്യങ്ങൾക്കു ഭംഗം ഞാൻ വരുത്തുന്നു. ഇവയ്ക്കു ഭംഗം വരുത്താതിരുന്നാൽ ശാശ്വതമായ സൽഗതിയ്ക്കു ഹാനി ഭവിയ്ക്കുന്നതല്ല. ഇവിടുത്തെ വിരോധം സമ്പാദിയ്ക്കുന്നതായാൽ ഒരു സമയം ഈ നശ്വരമായ കായനാശം വരുത്തുമായിരിയ്ക്കാം. രാജാവേ! നീതി വിട്ട് എന്നോടൊന്നും കാട്ടാതിരിപ്പാൻ അപേക്ഷ.

ക-രാ:_നീതി എന്നും ഞാൻ കാംക്ഷിയ്ക്കുന്നവനാണ്. എങ്കിലും, കാമദേവന്റെ പ്രജയായ എനിയ്ക്ക് അവനെ അനുസ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/78&oldid=169992" എന്ന താളിൽനിന്ന് ശേഖരിച്ചത്