ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

76 രിപ്പാനേ തരമുള്ളു. അവന്റെ നിഷ്തർഷ ഇത്രഎന്നു പറവാനില്ല. അവനെ സന്തോഷിപ്പിപ്പാൻ പ്രവൃത്തിയ്ക്കുന്നത് എന്റെ മുറയും ന്യായവുമായിരിയ്ക്കും. അധികം പറവാൻ സമയം ഇല്ല. സാരഃ-ഇതിൽ ന്യായവും,യുക്തിയും ഉണ്ടെന്നു ഭവാന്നു തോന്നുന്നുണ്ടോ? ക-രാഃ-(കോപത്തോടെ)ന്യായവും, യുക്തിയും ഞാൻ കാട്ടിത്തരം. നിന്നെ ഞാൻ വിടുകയില്ല. ഇവിടെ വാ! രാജദ്രോഹിണി! സേവഃ-(പ്രവേശിച്ച് ഒ!ഹോ!വാക്കേറി. ശബ്ഭം മൂത്തിരിയ്ക്കുന്നു. പിത്തബാധയാണെന്നു തോന്നുന്നു.ഇവിടെ മറുഞ്ഞു നിന്നാൽ എല്ലാം അറിയാം. (മറുഞ്ഞു നിൽക്കുന്നു)

                                 ഗീതം ൬൬. ചെഞ്ചുരുട്ടി-രൂപകം.
                                           പല്ലവി.

സാരഃ-ഉത്തമരാം പാർത്ഥിവന്മാർ

        സാധുരക്ഷ ദീക്ഷിയ്ക്കും
                                      അനുപല്ലവി.
   ഭൂമിപനാം 'കന്നട, ഹിസാ കർമ്മംധർമ്മമോ?
                                        ഖണ്ഡം.

ക-രാഃ-ദുഷ്ടേ!എന്നിഷ്ടത്തൊടൊത്തുടൻ കൂടായ്കിൽ

         സ്പഷ്ടമായ് കാട്ടിടാമെന്നുടെ ധർമ്മത്തെ
         വിട്ടിടാ ജീവനീകൂട്ടിലിരിയ്ക്കുമ്പോൾ
         വെട്ടിടും കണ്ഠമീ ഖഡ്ഗത്താൽ കാൺശഠേ!
                                 (വാൾ ഊരി വെട്ടുമ്പഴ്)

സാരഃ-ആ!ഹ!മഹാദേവ! (വിലാപിക്കുന്നു) സേവഃ-(ചാടി രാജാവിന്റെ കൈ പിടിച്ചുകൊണ്ട്) മഹാരാജാവെ!അരുതെ,അരുതെ ഈവൃഷലിയുടെ രക്തംകൊണ്ടു രാജഹസ്തം മലിനപ്പെടുത്തരുതെ.

ക-രാഃ-(വാൾ ഉറയിൽ ഇട്ട്) സേവകാ! ഈ ശഠെ കൊണ്ടുപോയി തല വെട്ടിക്കളവാനായി മന്ത്രി വേണ്ട ഏർപ്പാടുകൾ ചെയ്യട്ടെ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/79&oldid=169993" എന്ന താളിൽനിന്ന് ശേഖരിച്ചത്