ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കോ:-രാ:- (ചൂടിയ്ക്കുന്നു) പുഷ്പത്തിന്റെ ഭംഗി ഇപ്പോഴെ പൂർണ്ണമായുള്ളു.

ഭു:-ദാ:-  (പുഷ്പമറുത്ത്, അതു നോക്കി സന്തോഷിച്ചുംകൊണ്ട്.) 
                        
                      ഗീതം ൨. ഇംഗ്ലീഷ് നോട്ട് - ആദിതാളം.
                             ഖണ്ഡങ്ങൾ.
          ഭു:-ദാ:-  സരസിജാക്ഷി!കാൺകനീ സുമവികാസശോഭയെ,
                     പരിചൊദിന്നി ത്തരുണമതിലിന്നനുഭവിയ്ക്കാതായിടിൽ
                     അതി കഷ്ടം! പരിമളം നശിച്ചുപോകില്ലെ?
            സാര:-  പ്രാണനാഥാ! “സാര”യാമി ക്കസുമവല്ലി നിന്നുടെ
                     പ്രാണ സ്നേഹ വാരിയിൽ വളർത്തിടുന്നതാകയാൽ
                     അതു വാടാ, ഗന്ധം നശിക്കാ, ദീനവത്സലാ!
           ഭു:-ദാ:- വാരണ ഗാമിനി മൌലിയായി പാരതിൽ,    
                    “സാര”യെന്ന ചാരുനാം പൂണ്ട ഭുവനസുന്ദരി!	
                    എന്നു നിന്നധരാമൃതം പാനം ചെയ്പൂ ഞാൻ?
          സാര:- പരമബന്ധുകരുണയാൽ നിൻ ചരണസേവ ചെയുവാൻ
                     പരിചൊടിന്നി ധരണി തന്നിലുടനെ സാദ്ധ്യമായ്‍വരും
                     അതിനില്ല ഹേ! വാദമിന്നെൻ പ്രിയനെ ചേർന്നിടാം.
 ഭു:-ദാ:- ഹേ! സാരജ്ഞേ! നിന്നോടുകൂടു സംഭാക്ഷണം ചെയ്തിരിയ്ക്കുന്നതിൽ
        തന്നെ എത്ര സന്തോഷം ഞാൻ അനുഭവിയ്ക്കുന്നു. 
സാര:- ശരി. അത് എനിയ്ക്കും അനുഭവമാണല്ലോ.
                   പ്രാണേശാ! ശിവയോഗം വായിച്ചു കഴിഞ്ഞു ഇനി നമ്മെ എന്തുവായിപ്പിയ്ക്കുമോ?
ഭു:-ദാ:- ആചാർയ്യർ വന്നാൽ അറിയാം.
                    നമ്മുടെ പൂർവ്വീകന്മാർ ആത്മീകക്ഷേമത്തിന്നായി എഴുതിയിട്ട ഗ്രന്ഥങ്ങൾക്ക് അറ്റമുണ്ടോ?
സാര:- അറ്റമില്ലാതെ എഴുതിയിട്ടിട്ട് എന്താണു ഫലം?  ഇത്രയൊക്കെ
          ഉണ്ടായിട്ടും ആയിരത്തിൽ ഒരാളെങ്കിലും ഇവയുടെ തത്വം
         ഗ്രഹിച്ച് ആത്മരക്ഷ ചെയ്യുന്നില്ലല്ലോ?
ഭു:-ദാ:- പരമാർത്ഥം തന്നെ. നാൾ മുഴുവൻ ജപത്തിലും ദ്ധ്യാനത്തിലും

കഴിച്ചുപോന്ന ഇന്ത്യാവാസികൾ ഇക്കാലം ഈ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/8&oldid=169994" എന്ന താളിൽനിന്ന് ശേഖരിച്ചത്