ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സേവ:-കല്പനപോലെ. ക-രാ:-(പോകുന്നു) സേവ:-(സാരഞ്ജിനിയോട്) നടാ,നടാ താമസിയ്ക്കേണ്ട. സാര:-ഹാ പരമശിവനെ! (വിലാപിയ്ക്കുന്നു)

                         (രണ്ടുപേരും പോകുന്നു.)
      അങ്കം 5. രംഗം 2. കടശാദ്രിപർവ്വതം.

കുലയാളി:- (സാരഞ്ജിനിയുമായി പ്രവേശിയ്ക്കുന്നു. കുല:-നിങ്ങൾക്കു രാജേഷ്ടത്തിന്നനുകൂലിയ്ക്കാൻ മനസ്സില്ലാ അല്ലെ? സ്ത്രീ മുതിർന്നാൽ ബ്രഹ്മനും തടുത്തുകൂടാ.രാജാവിലനെ

      വേളികഴിപ്പാൻ വേണ്ടി കാളിയ്ക്കും,കുളിയ്ക്കും എത്ര എത്ര പ്രാർത്ഥനകൾ ഓരോരുത്തർ കഴിയ്ക്കുന്നു. നിങ്ങൾക്കു ശർക്കര          
       കയ്പായിരിയ്ക്കാം.   

സാര:- മധുരത്തോടു പ്രിമുള്ളവർക്കു ശർക്കര നന്നു. അതല്ലാത്തവക്കൊ? കുല:- അതല്ലാത്തവർക്കു ഇതാണ്.(ഇടിപ്പാൻ ഭാവിയ്ക്കുന്നു) സാര:- അയ്യയ്യോ ആത്മരക്ഷകാ! നീ എന്നെ വെടിഞ്ഞോ?

                ഗീതം ൬൭. പരസു-ആദിതാളം.
     ഞാനൊരപരാധംപ്രാണികൾക്കാക്കാനും
     കരുതുകിലിഹചെയ്യൊ!ശങ്കരാപാഹിമാം          (ഞാ)
     പ്രണനിതാ മമ പോകുമാറായിതു
     ശോണിതാംഘ്രിതവതോന്നണമെൻഹൃദി         (ഞാ)
     നിന്തിരുവടിയുടെവൻകൃപയെന്യേ
     ബന്ധുവില്ലിടിയനു സന്തതം ദേവാ!                 (ഞാ)

കല:- എന്തു ബന്ധുവെടി!കന്നടരാജൻ നിനക്കു ഒന്നാംതരം ബന്ധുവായിരിയ്ക്കും. സാര:- ദയചെയ്തു ദുരിതവചനം പറയാതിരിയ്ക്കണം. കുല:- വായാടിത്തം മതിയാക്കു.നടവേഗം. സാര:- അയ്യൊ! എന്റെ ജീവവാഹി വരുത്തുന്നതിന്നു മുമ്പുള്ള സമയം വൃഥവാക്കരുതെ! നാമം ജപിയ്ക്കട്ടെ.

കുല:- പിശാചെ! നാമം ജപിയ്ക്കേണമോ? ആരുടേതു്. ഭുവനദാസന്റേയോ? നിന്നെ നാനാവിധ ഭേദ്യങ്ങൾ ചെയ്തതി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/80&oldid=169995" എന്ന താളിൽനിന്ന് ശേഖരിച്ചത്