ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

78

     ന്റെ ശേഷം കൈകാലുകൾ തറച്ച്തറച്ച് തുണ്ടം തുണ്ടമാക്കി കഴുകിന്ന് ഇട്ട, ഇട്ടു കൊടുത്തത്തിൽപിന്നെ മാത്രമെ നിന്റെ    
     ജീവഹാനി വരുന്നത്തുകയുള്ളു കരുതിക്കൊ മൂഢെ!

സാര:- ആകെ മുങ്ങിയാൽ കുളിരൊന്നല്ലെ. കുല:- കുളിര് ഞാൻ മാറ്റിത്തരാം.(ഇടിപ്പാൻ ഭാവിയ്ക്കുന്നു) സാര:- ഹാ ദയാലിധേ! മരണമൊ അടുത്തു) അതിന്നുമുമ്പായി ഈ ദ്രോഹവുംകൂടി സഹിയ്ക്കേണമൊ? ഹാ പ്രാണനാഥാ!

        നീ എന്നെ തിരഞ്ഞു നടക്കേണ്ടതില്ല. കഷ്ടപ്പാടുമില്ല.
         പ്രാണേശാ! നീ എന്തിന് എന്റെ മുമ്പിൽ നില്ക്കുന്നു. നീ വ്യസനിയ്ക്കേണ്ട. ആശ്വസിയ്ക്കു,ആശ്വസിയ്ക്കു. ഈ മഹാ പാപിനിയെ 
        സ്നേഹിയ്ക്കയാൽ നിണയ്ക്കു വ്യസനിപ്പാൽ സംഗതിയായി. ജീവനാഥാ! നീ എന്നെ വിവാഹം കഴിയ്യുന്നില്ലെ! 

കുല:- മതി മതി, നിലാവുകണ്ട പട്ടിപോലെ ചിലക്കുന്നതു്.

      നീ ആരോടാണു സംസാരിയ്ക്കുന്നതു? തല ഇളക്കം പറ്റിയോ?

സാര:- അന്ത്യകാലമടുക്കയാൽ ജഗദീളപ്രാർത്ഥന കഴിപ്പാൻ സമയം തരിക. കുല:- ഇതിനെക്കൊണ്ടൊന്നും രക്ഷപ്പെടുകയില്ല.എന്തെങ്കി

       ലും ആയിക്കൊ.   ക്ഷണം,ക്ഷണം
              ഗീതം ൬൮. കരഹരപ്രിയ-രൂപകം.                     
                         പല്ലവി.               

സാ:- ദേവാദി ദേവാ! ദീനബന്ധോ! പാഹിമാം വിഭോ!

                           അനുപല്ലവി.
        ഭൂമിതന്നിൽ പ്രാണനിതാ കൈവെടിയാറായി                           (ദേവാദി)
        ഭുവനദാസ! നിന്മുഖാബ്ദം ചിന്തചെയ്തു നിൻ 
        കുവലയാക്ഷി ഭൂമിവാസം വെടിയുന്നു നാഥാ!                            (ദേവാദി)
        യോഗമേവം വന്നണവാൻ  കിം പിഴ ചെയ്തു
        ലോകനാഥാ പാപിൻ ഈ പാരിടത്തിൽ ഹാ                            (ദേവാദി) 

കുല:- മതിയാക്കു- മതിയാക്കു- വാ ഇവിടെ. കിഴക്കു തിരിഞ്ഞു

       മുട്ടുകുത്തി നില്ക്കു. വല്ലതും പറവാനുണ്ടെങ്കിൽ പറഞ്ഞോളു.

സാര:- (മുട്ടുകുത്തി തൊഴുതുംകൊണ്ടു) ഹാ! സർവരക്ഷകാ. നീ

അടിയന്നു ജീവനെ മല്കി. ആ ജീവന്നു സന്തോഷത്തിന്നാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/81&oldid=169996" എന്ന താളിൽനിന്ന് ശേഖരിച്ചത്