ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

79

      യി ഭുവനദാസനേയും തന്നു ഞങ്ങളുടെ സ്നേഹമാകുന്ന പുഷ്പം
      വികസിച്ചു ഫലത്തെ അനുഭവിപ്പാനിടയാകുന്നതിന്നു മുമ്പായി
      ഞങ്ങളെ നീ വേർപെടുത്തുന്നു. ആ ഹാ മമ സ്വാമിൻ! മാനു
      ഷബുദ്ധി എത്ര കേമമായിരുന്നാലും തുച്ഛം. ഞങ്ങൾ രണ്ടുപേരും 
      നല്ലതു എന്താണെന്നു നിണക്കേ അറിഞ്ഞു കൂടു. നിന്നിൽ ഞങ്ങളെ
      ചേർപ്പാനും, നിന്റെ ഇഷ്ടത്തെ നടത്തിതരുവാനുമായി യാചിച്ചും
       കൊണ്ടിതാ ഈ ദാസിയുചെ ജീവനെ തൃപ്പാദത്തിൽ സമർപ്പിക്കുന്നു.
      ശിവാ! ശിവാ!  ശിവാ!  ശിവാ!  ശിവാ!  ശിവാ!  

കുല:- (തലപിടിച്ചു താത്തികൊണ്ടു) തല ഉയർത്തരുതു.(വെട്ടാൽ ലാക്കെടുക്കുമ്പോൾ) കരടി:- ഘോരശബ്ജത്തോടെ പെട്ടെന്നു കുലയാളിയുടെ മേൽ ചാടി വീണു പിടിച്ചു കൊല്ലുന്നു സാര:- ദേവാ!ദേവാ! ഒരു ദുർമ്മാണം കാണാറായല്ലോ.

    (ഭുമിച്ചു ഓടി മുമ്പിലായി വരുമ്പോൾ പിന്നിൽ കർട്ടൻ വീഴുന്നു)

സാര:- (ഭൂമിച്ചു തിരിഞ്ഞു നോക്കിക്കൊണ്ടു) മഹേശാ! നിന്റെ കരുണയാൽ കുലയാളിയിൽ നിന്നു തപ്പിപ്പിഴച്ചു ഈ വഴിയായി

         പോയാൽ എവിടെ എത്തുമോ?
                   (പോകുന്നു)
    അങ്കം 5 രംഗം 3 മൂകാംബിക_സൌവർണ്ണികതീർത്ഥം.
       (തീർത്ഥമാടിയതിന്റെ ശേഷം കുചലാംബ ഭവാനി എന്ന ദാസിമാരും രത്നകാന്തിയും തിലകാദികൾ ചെയ്യുന്നു)

രത്ന:- (ആത്മഗതം) ആചാര്യയ്യരുടെ കൂടെ വായിയ്ക്കുമ്പോൾ ഞാൻ പറഞ്ഞതെല്ലാം ശിലാരേഖയായി കരുതിയ കോമള

      രാജനോ, എന്നും എന്നെ അടിമയായി പൂട്ടിവെപ്പാൻ ഉത്സാഹിച്ച കന്നട ഉപരാജനിന്നോ, മഹിഷാസുരപുരിയിലെ 

കമ്മിഷനർ പുട്ടണ്ണ അരശുവിന്നോ, എന്റെ സ്വാതന്ത്ര്യം സമർപ്പിയ്ക്കാഞഞ്ഞതു പുണ​്യവിശേഷം തന്നെ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/82&oldid=169997" എന്ന താളിൽനിന്ന് ശേഖരിച്ചത്