ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

80

                                   ഗീതം ൬൯. ബിഹാക്ക്- ആദിതാളം.
                                                     പല്ലവി.
      ഇമ്മഹിയിൽ മമ തുല്യമായ്
      മതിമുഖി മാരുലാരഹോ.                                                   (ഇമ്മഹി)
                                                     അനുപല്ലവി.
    സ്വതന്ത്ര്യമുണ്ടുമേ ആയതുതരുണികൾ
    കേതുമേ ഇല്ലനൂനം.                                                           (ഇമ്മഹി)
                                                      ചരണങ്ങൾ.
  കേവലം കുട്ടിലിട്ട ജീവിയ്ക്കുതുല്യംസ്ത്രീകൾ
  ജീവനം വ്യത്ഥമല്ലൊ.                                                           (ഇമ്മഹി)
  എൻ സഖിമാരുമായ് സന്തതം മേളിച്ചു
   വൻസുഖമോടുവാഴാം                                                           (ഇമ്മഹി)
       മാതാപിതാക്കന്മാരുടെ ആധീനത്തിലാണെങ്കിൽ അവരുടെ ശാസന എത്ര! അങ്ങോട്ടു പോയിക്കൂടാ, ഇങ്ങോട്ടു പോയിക്കൂടാ, തനിച്ചു ‍ന്മനാൽ പോയിക്കൂടാ. ആസകലാൽ രാജസന്താനങ്ങളും തടവുകാരും സമം

കുച:- സഖീ! രത്നകാന്തീ! സൌപർണ്ണിക തീർത്ഥസ്നാനത്താൽ സന്തോഷമല്ലെ വേണ്ടതു. പിന്നെ എന്താണ് ഒരു ആലോചന? ഭവാ:- അച്ഛന്റെ രാജ്യംപോയ വ്യസനമാണു്. രത്ന:- എനിയ്ക്കു സ്വതന്ത്ര്യത്തോളം വലിയതു ഒന്നും ഇല്ലെന്നു പലപ്പോഴും പറയാറില്ലേ? കുച:- ഭവാനിയ്ക്ക് എന്തെങ്കിലും വെറുതെ പറയണം. ഭുവാ:- കുചലാംബാ!നമ്മുടെ സ്നേഹിതന്മാർ നമ്മേയും നോക്കി അമ്പലത്തിൽ നില്ക്കുന്നുണ്ടായിരിക്കാം. രത്ന:- അവർ നമ്മുടെ ചൊൽപടിയ്ക്കു നില്ക്കണം, മറ്റെന്താണ്. കുച:- ചെന്നു പട്ടണത്തിലെ ഡംഭാചാരിയതും കൂടി നമ്മുടെ മൗനസുന്ദരിയുടെ ചൊൽപടിയ്ക്കല്ലേ നിന്നിരുന്നതു. രത്ന:- അതാണു പറഞ്ഞതു. ഭവാനിക്കു എല്ലാറ്റിനും ചാപല്യമാണു്. അമ്പലത്തിൽ ചെന്നാൽ ആരേയും കണ്ട ഭാവം തന്നെ

കാണിയ്ക്കരുതു്. എത്തിയ ഉടനെ ആട്ടവും പാട്ടും തു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/83&oldid=169998" എന്ന താളിൽനിന്ന് ശേഖരിച്ചത്