ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

81

          ടങ്ങണം. എന്നാൽ രസികന്മാരെ ഭാവചേഷ്ടകൾ കൊണ്ടു മനസ്സിലാക്കാം.

ഭുവാ:- രത്നകാന്തി! നോക്കു നോക്കു ഒരാൾ ഇതാ കാട്ടിൽ കൂടി വരുന്നു. ആകൃതിയിൽ ഗോസായിയാണ്.

           (ഗോസായി വേഷത്തിൽ സാരഞ്ജിനി പ്രവേശിക്കുച്ചു)

ഗോസാ:- സീതാറാം- സീതാരാം. രത്ന:- (സൂക്ഷിച്ചു നോക്കീട്ട് (ആത്മഗതം) ഇതു സാരഞ്ജിനിയാണല്ലോ? വേഷഛന്നയായി നടക്കയാണെന്നുണ്ടോ!

   (ചിരിച്ചും കൊണ്ടു പ്രകാശം) ഹേ,ഹേ! എന്നെ അറിയുമോ?

ഗോസാ:- അറിയാം. സ്വഭാവംകൊണ്ടു നിങ്ങളുടെ കൂട്ടരേയും മനസ്സിലായി. രത്ന:- സഖിമാരേ! ഇതു വേറെ ആരും അല്ല. എ​ന്റെ സോദരി സാരഞ്ജിനിയാണ്. കുച:- ആഹാ! ഞാൻ ശുദ്ധ ഗോസായിയാണെന്നു കരുതിപ്പോയി. (സാരഞ്ജിനിയോട്) സാരഞ്ജിനി. ഛി,ഛി. ഈ

      നാറിപറിച്ച വസ്ത്രം അഴിയ്ക്കു. ഇതാ ആയിരം ഉറുപ്പികയുടെ ബനാറസ്സ് പുടവ.   

രത്ന:- ഇപ്പോൾ ധരിച്ച വസ്ത്രം അഴിച്ചു കളിക്കട്ടെ മുമ്പു. ഭവാ:-അതാണു നല്ലത്. എണ്ണയും വാകയും ഇവിടെത്തന്നെയുണ്ട്? സാര:- നിങ്ങൾ ബിദ്ധിമുട്ടേണ്ട. ഉടുപ്പ് ഇപ്പോൾ ഉള്ളതുതന്നെ മതി. രത്ന:- ആലോചനയൊന്നും വേണ്ട. ഞങ്ഹളുടെ കൂടെ ചേർന്നൊളു. സാര:- എന്റെ പ്രാണൻ കളവാൻ ഇടയായാലും നിങ്ങളുടെ കൂടെ കാൽ നാഴികപോലും ഞാൻ സഹവാസം ചെയ്തയില്ല.

       നിങ്ങളോടു വിശേഷംപോലും പറയരുതു്. ജ്യേഷ്ഠത്തി! പാപശക്തി! ഒരു രാജകുമാരി ഈ സ്ഥിതിയ്ക്ക് എത്തിയല്ലോ    
       എന്ന് ഓർത്ത് ഞാൻ വ്യസനിയ്ക്കുന്നു.  

രത്ന:- ഒരു രാജകുമാരി ഈസ്ഥിതിയിൽ എത്തിയല്ലോ എന്നോർത്തു ഞാനും വ്യസനിയ്ക്കുന്നു.

11*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/84&oldid=169999" എന്ന താളിൽനിന്ന് ശേഖരിച്ചത്