ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

82 സാര:- ഇതൊക്കെ കേൾക്കാറായത് എന്റെ പാപഫലം. രത്നകാന്തി! നീ എന്റെ ജ്യേഷ്ഠത്തിയായിര്പ്പാൻ പാടില്ല. ഹേ

         ദാസിമാരേ! നിങ്ങളുടെ വാക്കുകൾ കർണ്ണശുലമായിരിയ്ക്കുന്നു. നിങ്ങളുടെ ചുറ്റുമുള്ള കാറ്റുകൂടി വിഷത്താൽ നിറയപ്പെ
         ട്ടിരിയ്ക്കുന്നു.  

രത്ന:- സഖികളേ! ഇവളുടെ ധിക്കാരം നോക്കുവിൻ. കുച:-നിന്റെ അനുജത്തി അല്ലായിരുന്നുവെങ്കിൽ ഈ വേശ്യയുടെ നാവു ഞാൻ പറിയ്ക്കുമായിരുന്നു. ഭവാ:-അമ്പാടി കേമി! നിന്റെ നാക്കു നീട്ടുമോ ഇതാ! ദുഷ്ടേ! ഞങ്ങൾക്കെന്താണെടി നീ കുറവു കണ്ടതു്. നിന്റെ കണ്ണിൽ

       മണ്ണിടാത്തതോ?

രത്ന:-അതു ഞാൻ തന്നെ ഒന്നാമതായി ഇട്ടു കളയാം. (മണ്ണുവാരി എറിയുന്നു.) സാര:-പിശാചുക്കളേ! പടുകുലകളേ! എന്തിനു ദ്രോഹിയ്ക്കുന്നു (ഓടുന്നു.) ഭവാ:-നീ എവിടെയ്ക്കാണടി ഓടുന്നതു്? ഞങ്ങൾ ദേവദാസിമാരാണു്? പടുകലട നീയാണു്.

                  ഗീതം ൭൦. നാഥനാമക്രിയ--ആദിതാളം.
                                       പല്ലവി
        വിട്ടീടുമോ നിന്നെയിന്നിഹ വിട്ടീടുമോ?
                                        അനുപല്ലവി
        ദുഷ്ടത ഏറിടും പൊട്ടെ നിന്നുടൻ                                (വിട്ടിടുമോ)
                                         ചരണങ്ങൾ
          നിഷ്ഠരോക്തി ചൊല്ലും നിന്നുടെ
          പുഷ്ടിയതൊന്നു കാണട്ടെ
          വിട്ടുകളനവധി നമ്മൊടു കൂടാ
          കെട്ടുക വേണമി ദുഷ്ടയെ നാമിനി                               (വിട്ടിടുമോ)
   
            മന്നവേന്ദ്രനായിടുന്ന കന്നടേശനെ വഞ്ചിച്ചു
            ഉന്നത പദവിയലിന്നിലനതിൽ നീ
            മന്ദത യെന്നിയെ പോവതു പഴതേ.                                (വിട്ടിടുമോഓ)    

രത്ന:-നോക്ക് മൂഢേ! നിന്നെ ഇനി കന്നടരാജസന്നിധിയിൽ എത്തിച്ചെ വേറെ ഒരു കാര്യമുള്ളു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/85&oldid=170000" എന്ന താളിൽനിന്ന് ശേഖരിച്ചത്