ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

83

സാര:-അയ്യോ! രത്നകാന്തി! നീയാണോ ഇങ്ങിനെ പറയുന്നതു്. ദൈവമേ! 'അരഞ്ഞാൺ പാമ്പായാൽ എന്തുചെയ്യും.' രത്ന:-വ്യസനമുണ്ടെങ്കിൽ ഞങ്ങളുടെ കൂടെ ചേരാം. അല്ലാത്ത ഭാഗം ബുദ്ധിഹീനേ! രാജഝാനിയ്ക്കു പോകാം. ഭുവാ:-(സൂക്ഷിച്ചുനോക്കി) സഖിമാരേ! അവളുടെ മനസ്സു പോലി:-(പ്രവേശിച്ചു) എന്താണു ഗോസായിയോടു ചൂണ്ടിക്കാണിച്ചു പറയുന്നതു്. കുച:-ഗേസ്സായിയല്ല. സ്ത്രീയാണ് സാരഞ്ജിനി, സാരഞ്ജിനി കേട്ടിട്ടില്ലേ? പോലി:-ഇവളോ സാരഞ്ജിനി ഇവളുടെ പേർ കേൾക്കാത്തവർ കന്നടത്തിലും അനന്തശയനത്തിലും ആരും ഇല്ല. ഭുവാ:-ബസ്റൂർ ഭവാനിയും കൂട്ടരുമാണ് ഇവളെ നിങ്ങളുടെ വശം ഏല്പിച്ചതെന്നു തിരുമേനിയെ ഉണർത്തിയ്ക്കുമെല്ലോ. പോലീ:-സാരഞ്ജിനിയെ പിടിച്ച് എനിക്കു ഏല്പിച്ചതിന്നു നിങ്ങൾക്കു മൂവർക്കും ഞ്ൻ നന്ദി പറഞ്ഞുകൊള്ളുന്നു. എന്നാൽ

      അങ്ങിനെയാകട്ടെ.

ഭുവാ:- ഹേ! ഇന്ന് അമ്പലത്തിൽവെച്ചു ഞങ്ങളുടെ ആട്ടവും പാട്ടും ഉണ്ട്.ക്ഷണിച്ചില്ലെന്നു പിന്നെ പറയരുതേ. പോലീ:- ആട്ടത്തിൽ ഞാൻ എത്താത്തിര്യ്ക്കുമോ? ഭുവാ:- എന്നാൽ അമ്പലത്തിൽവെച്ചു കാണാം.

    (രത്നകാന്തിയും രണ്ടുദാസിമാരും പോകുന്നു.) 

പോലീ:- വേഗം നടക്കാം. സാര:-(നടക്കാതെ ആലോചന ചെയ്തു ദുഖിച്ചു നിൽക്കുന്നു.) പോലീ:- എന്താണ് ഇങ്ങിനെ മിഴിച്ചു നോക്കിനിൽക്കിന്നതു്. ദുശ്ശാഠ്യം തീരാത്ത ഭാഗം ഇനി അറ്റമില്ലാതെ വ്യസനിയ്ക്കേണ്ടി

          വരും.      

സാര:- നിങ്ങൾ വിചാരിച്ചാൽ എന്റെ ജീവരക്ഷ ചെയ്യാൻ കഴിയും ദയചെയ്ത് എന്നെ വിട്ടയക്കുവിൻ.

പോലീ:- നിണക്കു മരണം വന്നാലിനിയ്ക്കെന്താണ്? നിന്നെ തിരുപാദത്തിൽ എത്തിച്ചാൽ എനിയ്ക്ക് എത്ര പ്രസന്റ് കിട്ടും.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/86&oldid=170001" എന്ന താളിൽനിന്ന് ശേഖരിച്ചത്