ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

84

സാര:-(ആത്മഗതം) ഇദ്ദേഹത്തിന്നു സമ്മാനത്തിൽ കാംക്ഷദയ അതിനോടു തുല്ല്യമല്ല. പോലീസ്സകാരനല്ലേ. (പ്രകാശം)

        നിങ്ങൾ സമ്മാനം വാങ്ങിക്കൊൾവിൻ ഞാൻ ഇവിടെ അല്പം ഇരിയ്ക്കാം. കാൽ വല്ലാതെ വേദനിയ്ക്കുന്നു. അല്പം 
         ഇരിയ്ക്കട്ടെ?

പോലീ:-ഇരിയ്ക്കാനോ നട നട ശല്യമേ! നടത്തിയ്ക്കേണ്ടുന്ന മരുന്നു വേണമോ?(ഇടിപ്പാൻ ഭാവിയ്ക്കുന്നു.) സാര:-അയ്യോ! ഇതിനെക്കൊണ്ടു നിങ്ങൾക്കന്താണു ലാഭം? പോലീ:-നൂറ്റൊന്നു വിദ്യയിൽ ഒന്നാണിതു്. രാജാവിന്റെ ഇഷ്ടത്തിന്നു വിപരീതമായി നിന്നാൽ ബാക്കിയും കാണാം

        വേഗത്തിൽ നടക്കു.

സാര:-(ആത്മഗതം) മഹാ കഷ്ടം! നിർമ്മലവസ്തുവായും ജീവന്നു ജീവനായും ഇരിയ്ക്കുന്ന ഭഗവാന്റെ ആലയങ്ങളിൽ

    'ദേവദാസിമാർ' എന്ന നാമധേയത്തിൽ ഇത്തരം വേശ്യമാരെ, ആടാനും പാടാനും ഇക്കാലത്തു കൂടി   
     അനുവദിച്ചുവരുന്നത് എത്രത്തോളം യോഗ്യമായിട്ടുള്ളതാണെന്നു നമ്മുടെ സമുദായകർത്താക്തന്മാർ നന്നായി ഒന്ന 
      ആലോച്യ്ക്കാൻ ബാദ്ധ്യസ്ഥരാണെന്ന് അവർ ഗ്രഹിയ്ക്കേണ്ടതാണു്.(രണ്ടു പേരും പോകുന്നു.)
                                                         അങ്കം 5.  രംഗം  4.
                                          കന്നട കൊട്ടാരത്തിൽ രാജാവു ഇരിയ്ക്കുന്നു.

ക-രാ:- സാരഞ്ജിനി ഹേതുവാൽ അനന്തശയനം പിടിച്ചടക്കി അവൾ നമ്മുടെ അഭീഷ്ടം സാധിപ്പിച്ചതുമില്ല. അവളെ

         കുലയാളിയിപ്പോൾ കാലപുരിയ്ക്കെത്തിച്ചിരിയ്ക്കും. അനന്തശയനൻ കൊങ്കണേശന്റെ സഹായത്തോടുകൂടി വന്നു യുദ്ധം
         ചെയ്തു നമ്മെ അമാന്തത്തിലാക്കുമോ?"ഭിക്ഷയോ കിട്ടിയില്ല, പട്ടി കടിയ്ക്കാതെ ഇരുന്നാൽ മതിയായിരുന്നു." 

സേവ:-( പ്രവേശിച്ച് )ഒരു സ്ത്രീയേയും കൊണ്ട് ഒരു പോലീസ്സുകാരൻ ഇതാ വന്നിരിയ്ക്കുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/87&oldid=170002" എന്ന താളിൽനിന്ന് ശേഖരിച്ചത്