ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

85 ക-രാ:-നല്ലത് ഇങ്ങോട്ടു വരുവാൻ പറയു. സേവ:-തിരുമൊഴിപോലെ.(പോകുന്നു) ക-രാ:-ഈ സ്ത്രീ ഈരായിരിയ്ക്കും. സാരഞ്ജിനി കുലയാളിയെ പറ്റിച്ചു എന്നു വരുമോ? അവൾ അതിസാമർത്ഥ്യമുള്ളനളല്ലേ. പോലീ:-(സാരഞ്ജിനിയോടുകൂടി പ്രവേശിയ്ക്കുന്നു) മഹാരാജാവേ! ജയ ജയ! ഈ തരുണീമണിയെ മൂകാംബികയിൽവെച്ചു

          പിടികിട്ടി.

ക-രാ:-(സാരഞ്ജിനി സൂക്ഷിച്ചുനോക്കി) ഒ ഹോ! സാരഞ്ജിനി തന്നെ. ആശ്ച്യം പോലീസ്സുകാരനൊ ഇവളെ കൊണ്ടു

        വന്നതിന്നു പ്രതിഫലം വാങ്ങി പോകാം.(കൊടുക്കുന്നു)

പോലീ:-(വാങ്ങിക്കൊണ്ടു) മഹാരാജാധിരാജൻ ജയ ജയ. (പോകുന്നു) സാര:- (ആത്മഗതം) ഞാൻ കരുതിയപോലെയല്ല. ദൈവാധീനംകൊണ്ടു മൂപ്പരെ ശാന്തചിത്തനായിട്ടാണു കാണുന്നതു്. ക-രാ:-ഹേ! ലോകൈക സുന്ദരി! ന്ന്റെ രൂപലാവണ്യവും കണ്ടാൽ കുലയാളി എന്നു വേണ്ട, സകല ദുഷ്ടമൃഗങ്ങളും നിണക്കു

      കീഴടങ്ങും. രണ്ടു പക്ഷമില്ല. നമുക്കു നിന്നോടുണ്ടായ കോപത്തിൽ പരം മറ്റു യാതോരുത്തരോടും ഉണ്ടായിട്ടില്ല. എങ്കിലും 
      പൂർണ്ണചന്ദ്രനെ തോല്പിയ്ക്കുമാറുള്ള  നിന്റെ മുഖവും, അഴകുള്ള  മേനിയും, കാണുമ്പോൾ അതു തീരെ  നശിച്ചു പോകുന്നു.
      ഈ സൌന്ദര്യസാഗരത്തിന്നു നായകനായി എന്നെ സ്വീകരിച്ചു കൂടയൊ സൽബുദ്ധേ!

സാര:-(ആത്മഗതം) ഉപായത്തിൽ കൂടിയാൽ ഇവിടെ നിന്നു രക്ഷപ്പെട്ടു പോകുവാൻ വല്ല പഴുതും കിട്ടുമായിരിയ്ക്കാം.

        അല്ലാഞ്ഞാൽ, ഇദ്ദേഹം കാ​ൺകെ എന്റെ ശിരസ്സ് ഇന്നുവെട്ടിയ്ക്കാം. ഇവിടെ  ഒരു കളവു പറയേണ്ടിവരുന്നു. 
        അതിനാൽ, ആർക്കും ദോഷം സംഭവിയ്ക്കുന്നില്ലെന്നു മാത്രമല്ല, ആ വിദ്യയാൽ എന്റെ ജീവൻ രക്ഷപ്പെട്ടെന്നും  

വന്നേക്കാം. ഹൃദയമേ! ധൈര്യപ്പെട്ടിരിയ്ക്കു. ഈശ്വരൻ നിണക്കു മംഗളം നൽകട്ടെ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/88&oldid=170003" എന്ന താളിൽനിന്ന് ശേഖരിച്ചത്