ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

86

ക-രാ:- നിന്റെ മറുവടിയ്ക്കായി കാത്തിരിയ്ക്കുന്നു. മുമ്പു ഞാൻ കാട്ടിയ ധിക്കാരം ഓർത്ത് സുഖക്കേടു വേണ്ട. നാം രണ്ടുപേരും

         ഒന്നാമതായി ഈ ജീവദശയിൽ കണ്ടതാണെന്നു കരുതാം.
         കേൾക്കു.
                                       ഗീതം ൭൧. ഹിന്തുസ്ഥാനികാപ്പിഗ്ദചായ്പ് .
                                                           പല്ലവി.
                            സോമമുഖി തവ കരുണയില്ലെന്നാൽ
                                                      അനുപല്ലവി.
                            പ്രാണൻ പോമെന്റെ കുവലയനേത്രേ!                            (സോമ)
                                                      ചരണങ്ങൾ.
                            കാമൻ കഠിനമായ് കണകളെൻ മെയ്യിൽ
                            താമരാക്ഷീ! ഏയ്യിടുന്ന സഖ്യം                                       (സോമ)
                            കരുണതരണേ നിൻ ചരണ ദാസനായ്
                            വരണം മമ സവിധത്തിൽ നതാംഗി!                                 (സോമ)
                            അരുതെ പരിഭവം മുൻചൊന്നതോർത്തു
                            വിരഹം തീർപ്പതിന്നരുതെ വിളംബരം                                  (സോമ)
                    സുശീലേ! മാരൻ കഠിനമായി പ്രഹരിയ്ക്കുന്നു. ഇതാ നോക്കു. ഞാൻ എങ്ങിനെ  സഹിയ്ക്കേണ്ടു. ആവു ദേഹം 
                    ആസകലാൽ മാരാഗ്നിയാൽ ദഹിയ്ക്കുന്നു.

സാര:- (ലജ്ജാഭാവേന) മഹാരാജാവേ! എന്നോട് ഇത്ര വാത്സല്യമുണ്ടെന്നു ഞാൻ ഇതുവരെ സ്മരിച്ചിരുന്നില്ല. ക-രാ:-അന്നമെ ഇവിടെയിരിയ്ക്കാം.(ഇരിയ്ക്കുന്നു) സാര:-(ഇരിയ്ക്കുന്നു)

                                 ഗീതം ൭൨. ഹിന്തുസ്നാനിതോടി-  ആദിതാളം
                                                         പല്ലവി.

ക-രാ:- കണ്ടാലും നിയെൻ വിവശതയഖിലവും (കണ്ടാലും)

               വണ്ടാരണിമുടി മണിതവ ചുണ്ടാം മധുരസമൊരു ദിശി
                മതിയതിൽ മതിവരു മതുവരെ ഭുജിപ്പതി-
                 ന്നൊരുദയചൈ പ്രണയിനി മയിമതിമുഖി!                    (കണ്ടാലും)
                                                        ചരണം. 
         ദിനവുംനിന്നെ നിനച്ചിത്തനുവും താനെനശിയ്ക്കും 
         അൺവതിൽ സന്ദേഹം പനിമതി മുഖി! നഹി
         ഗുണവതിയ്ക്കു കണവനായി ഞാൻ തവ

അണിമുടിക്കു മണിയണിഞ്ഞിടാം പ്രിയെ. (കണ്ടാലും)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Saranjinee_Parinayam_1918.pdf/89&oldid=170004" എന്ന താളിൽനിന്ന് ശേഖരിച്ചത്